ജവാന്റെ മൃതദേഹം സംസ്കരിച്ചു
BY Sumeera SMR4 March 2016 5:23 AM GMT
Sumeera SMR4 March 2016 5:23 AM GMT
പേരാമ്പ്ര: കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ച കോഴിക്കോട് പേരാമ്പ്ര ചാലിക്കര പഴേടത്ത് രാഘവന് നമ്പ്യാരുടെ മകന് രനീഷിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. മൂന്നു മണിയോടെ വീട്ടിലെത്തിക്കുമെന്നറിയിച്ച മൃതദേഹം ഒരു നോക്ക് കാണാന്‍ നാടിന്റെ നാനാഭാഗത്തുനിന്നായി നൂറുകണക്കിന് ആളുകള്‍ ഉച്ചയോടെ തന്നെ രതീഷിന്റെ വീട്ടിലും പരിസരത്തുമായി തടിച്ചു കൂടി. വൈകിട്ട് നാലോടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വാഹനം പൊതു ദര്‍ശനത്തിന് തയാറാക്കിയ സ്ഥലത്തേക്ക് എത്തിയപ്പോഴേക്കും സ്ത്രീക ളും കുട്ടികളുമടങ്ങുന്ന ജനാവലി വിങ്ങിപ്പൊട്ടി. സിഐഎസ്എഫ് കോഴിക്കോട് റജിമെന്റ് സിഐവികെ അജിത്കുമാറിന്റെയും എസ്ഐ മാനുവലിന്റേയും നേതൃത്വത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു. കൊയിലാണ്ടി തഹസില്‍ദാര്‍ ടി സോമനാഥന്, നാദാപുരം എഎസ്പി കറുപ്പസാമി, പേരാമ്പ്ര എംഎല്‍എ കെ കുഞ്ഞമ്മദ് മാസ്റ്റര്‍, ബ്ലോക്ക് പ്രസിഡന്റ് എ സി സതി, പേരാമ്പ്ര എസ്ഐ ജീവന് ജോര്‍ജ്ജ് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എം കുഞ്ഞമ്മദ് മാസ്റ്റര്‍, അഡ്വ. മുഹമ്മദ് ഇഖ്ബാല്‍, രാജന് മരുതേരി, എം മോഹന്മാസ്റ്റര്, കെ കെ രജീഷ് വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരും അംഗങ്ങ ളുംഅന്തിമോപചാരമര്പ്പിച്ചു.
Next Story
RELATED STORIES
സാധനങ്ങള്‍ വില്ക്കാനുണ്ടോ?;ആമസോണില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഗംഭീര...
13 Sep 2022 6:26 AM GMTഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ സുരക്ഷിതമാക്കാം ;അറിഞ്ഞിരിക്കാം...
25 Aug 2022 9:09 AM GMTവമ്പന്‍ ഓഫറുകളുമായി ഫ്ലിപ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്സ് സെയില്‍
23 July 2022 5:57 AM GMTകരകൗശല മേഖലയ്ക്ക് കൈതാങ്ങായി ഫ്ലിപ്കാര്‍ട്ട് സമര്‍ഥ്
6 Jun 2022 10:34 AM GMTഇനി എല്ലാം ഓണ്‍ലൈനില്‍;ഒഎന്‍ഡിസി പ്ലാറ്റ്ഫോമുമായി കേന്ദ്ര സര്‍ക്കാര്‍
25 May 2022 8:48 AM GMTക്രെഡിറ്റ് കാര്‍ഡ് ഷോപ്പിങ് സുരക്ഷിതമാക്കാന്‍ ചില ടിപ്പുകള്‍
23 April 2022 5:51 AM GMT