Health

ജലൂസിലാദി ലേഹ്യവും ക്രോസിനാദി വടകവും

ജലൂസിലാദി ലേഹ്യവും ക്രോസിനാദി വടകവും
X
jagathy

നവാസ് അലി

നാട്ടുവൈദ്യന്‍ അസുഖം മാറുന്നതിന് പച്ചമരുന്നിനൊപ്പം ക്രോസിന്‍ ഗുളികയും ഗ്യാസ് ട്രബിള്‍ മാറുന്നതിന് ജലൂസില്‍ ഒഴിച്ച പച്ചമരുന്നും നല്‍കുന്നത് ജഗതി ശ്രീകുമാര്‍ ഏറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സിനിമയില്‍ അവതരിപ്പിച്ചിരുന്നു.

ആയുര്‍വ്വേദ ചികിത്സകര്‍ അടിയന്തിര ഘട്ടങ്ങളില്‍ രഹസസ്യമായി അലോപ്പതി മരുന്നുകള്‍ കൂടി ചേര്‍ത്ത് നല്‍കുന്നത് സിനിമയിലെ തമാശ രംഗങ്ങളില്‍ മാത്രമല്ല ഇനി ജീവിതത്തിലും യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു എന്നു വേണം കരുതാന്‍.അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും ആയുര്‍വ്വേദ, യൂനാനി ഡോക്ടര്‍മാര്‍ക്ക് അലോപ്പതി മരുന്നുകളും ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി കഴിഞ്ഞു.

മഹാരാഷ്ട്രയില്‍ ലക്ഷത്തോളം ആുര്‍വ്വേദ,യൂനാനി ഡോക്ടര്‍മാരാണ് സര്‍ക്കാര്‍ അനുമതിയോടെ അലോപ്പതി മരുന്നുകള്‍ ഉപയോഗിക്കുന്നത്.തിമിരം പോലെയുള്ള ചെറിയ ശസ്ത്രക്രിയകള്‍ ചെയ്യുന്നതിനും ഇവര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
രാജ്യത്തെ മറ്റു ചില സംസ്ഥാനങ്ങളിലും 2013 മുതല്‍ അലോപ്പതിക്കാരല്ലാത്ത ഡോക്ടര്‍മാരും അലോപ്പതി മരുന്ന് രോഗികള്‍ക്ക് നല്‍കുന്നുണ്ട്.ബീഹാറില്‍ നേരത്തെ ഇതിന് അനുമതി നല്‍കിയിരുന്നുവെങ്കിലും കഴിഞ്ഞ ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി പിന്‍വലിക്കുകയുണ്ടായി.എല്ലാവരും അലോപ്പതി മരുന്ന് എഴുതാന്‍ തുടങ്ങിയാല്‍ പിന്നെ എന്തിനാണ് ആുര്‍വ്വേദ, യൂനാനി ചികിത്സകള്‍ വേറിട്ടു നില്‍ക്കുന്നത് എന്നായിരുന്നു ബീഹാറിലെ ആരോഗ്യ വകുപ്പു മന്ത്രി ഇതു സംബന്ധിച്ചു പ്രതികരിച്ചത്.
ആയുര്‍വ്വേദ, യൂനാനി ചികിത്സയില്‍ ബിരുദാനന്ത ബിരുദം ഉള്ളവര്‍ക്കു മാത്രമാണ് ചില അലോപ്പതി മരുന്നുകള്‍ ഉപയോഗിക്കാന്‍ സര്‍ക്കാറുകള്‍ അനുമതി നല്‍കിയത്.എന്നാല്‍ അലോപ്പതി ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇത്തരം തീരുമാനങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തുവന്നിട്ടുണ്ട്.മറ്റു ചികിത്സകര്‍ക്കും അലോപ്പതി മരുന്നുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ സംസ്ഥാനങ്ങളില്‍ അവ പിന്‍വലിപ്പിക്കുന്നതിന് ഐ.എം.എ നിരന്തരമായി സമ്മര്‍ദ്ദം  ചെലുത്തുന്നുണ്ട്.ബീഹാറില്‍ ഇതിനെ തുടര്‍ന്നായിരുന്നു അനുമതി പിന്‍വലിച്ചത്.
Next Story

RELATED STORIES

Share it