kozhikode local

ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന് കര്‍മ പദ്ധതിയുമായി യുവജന കൂട്ടായ്മ

മുക്കം: വരണ്ടുണങ്ങിയ നീര്‍ച്ചാലുകളും തോടുകളും പുനരുജ്ജീവിപ്പിച്ച് സംരക്ഷിക്കാനുള്ള കര്‍മ പദ്ധതിയുമായി തോട്ടക്കാട്ടില്‍ യുവജന കൂട്ടായ്മ പരിസ്ഥിതി ദിനത്തില്‍ രംഗത്തിറങ്ങി.
ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന് അവയുടെ ഓരങ്ങളില്‍ ഈറ്റത്തൈ നട്ടുപിടിപ്പിക്കുന്ന ശ്രമകരമായ ജോലിയ്ക്കാണ് എഐവൈഎഫ് തൊട്ടക്കാട് യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജന കൂട്ടായ്മ തുടക്കമിട്ടത്. കൈയ്യേറ്റവും മണ്ണൊലിപ്പം തടഞ്ഞ് ജലസ്രോതസ്സുകള്‍ക്ക് കവചമാകാന്‍ ഈറ്റയോളം കെല്‍പ് മറ്റൊന്നിന്നുമില്ലെന്നും അതിനാലാണ് ഈറ്റ നട്ടുപിടിപ്പിക്കുന്നതെന്നും സംഘാടകര്‍ പറഞ്ഞു. ഇരുനൂറോളം തൈകള്‍ നടുന്ന ജോലിക്ക് തുടക്കം കുറിച്ചത് ഞായറാഴ്ച രാവിലെയാണ്. മാധ്യമ പ്രവര്‍ത്തകന്‍ മുക്കം ബാലകൃഷ്ണന്‍ ആദ്യ തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.
കാരശേരി പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷ ലിസിസ് കറിയ, എഐവൈഎഫ് സംസ്ഥാന അസി.സെക്രട്ടറി അഡ്വ.പി ഗവാസ്, സിപിഐ തിരുവമ്പാടി മണ്ഡലം സെക്രട്ടറി കെ മോഹനന്‍ മാസ്റ്റര്‍, യുവജന പ്രവര്‍ത്തകരായ സൂരജ് ലാല്‍, രാജേഷ്, എം ആര്‍.സുകുമാരന്‍, പികെ രതീഷ്, എന്‍.വല്‍സന്‍, ടോമി പുതുപ്പറമ്പില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it