kannur local

ജലനിധി; മാര്‍ച്ച് പകുതിയോടെ എല്ലാവര്‍ക്കും വെള്ളമെത്തിക്കും

ഇരിക്കൂര്‍: ഇരിക്കൂര്‍ ഗ്രാമപ്പ ഞ്ചായത്തിലെ സമ്പൂര്‍ണ കുടിവെള്ള വിതരണം പദ്ധതി പ്രകാരം നിലവില്‍ സ്ഥാപിച്ച എല്ലാ പൈപ്പ് ടാപ്പുകളും മാറ്റി ഗുണമേന്മയുള്ളവ സ്ഥാപിക്കാന്‍ തീരുമാനം.
പദ്ധതി പ്രകാരം 95 ശതമാനം പണികളും പൂര്‍ത്തിയാവുകയും ശുദ്ധജല വിതരണം സാധാരണ ഗതിയിലാവുകയും ചെയ്തു. ബാക്കിയുള്ള പണികളെല്ലാം മാര്‍ച്ച് പകുതിയോടെ പൂര്‍ത്തിയാക്കി കുറ്റമറ്റതമാക്കാനും എസ്എല്‍ഇസി യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം തേജസ് വാര്‍ത്ത നല്‍കിയിരുന്നു.
മുന്‍കൂട്ടി പണമടച്ച് അംഗത്വമെടുത്ത എല്ലാവര്‍ക്കും പൈപ്പിട്ട് വെള്ളം മുറ്റത്തെത്തിക്കും. യോഗം പഞ്ചായത്ത് പ്രസിഡന്റ് കെ ടി നസീര്‍ ഉദ്ഘാടനം ചെയ്തു. യു പി അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. മടവൂര്‍ അബ്ദുല്‍ ഖാദര്‍, സി സി മായിന്‍ഹാജി, പി അബ്ദുസ്സലാം, കെ ഹസീന, ലാല്‍ കൂട്ടാവ്, സി സതീശന്‍, കെ വി വിനീഷ്, ജോസഫ്, കെ പി കരുണാകരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it