thrissur local

ജലനിധി പൈപ്പ് ശരിയാക്കാനായി വീണ്ടും റോഡ് വെട്ടിപ്പൊളിച്ചു

മാള: ജലനിധിയുടെ പൈപ്പ് ശരിയാക്കാനായി കുഴൂര്‍ ജങ്ഷനില്‍ വീണ്ടും റോഡ് പൊളിച്ചു. ജലനിധി പൈപ്പിലൂടെ വെള്ളം കടത്തി വിട്ട നാള്‍ മുതല്‍ ഇവിടെ ജോയിന്റ് ലീക്കായും പൈപ്പ് പൊട്ടിയും വെള്ളം ലീക്കായി റോഡിലൂടെ ഒഴുകി ജനത്തെ വലക്കുകയാണ്. നിലവാരം കുറഞ്ഞ പൈപ്പുകളും കാര്യക്ഷമമല്ലാത്ത നിര്‍മാണവും മൂലമാണ് പൈപ്പുകള്‍ പൊട്ടുന്നതും ജോയിന്റുകള്‍ ലീക്കാവുന്നതും.
മെയിന്‍ പൈപ്പില്‍ നിന്നും ജോയിന്റടിച്ച് വിവിധ ഭാഗങ്ങളിലേക്ക് വെള്ളം എത്തിക്കുന്നിടമാണിത്. റോഡിന് നടുക്കായി പൊളിച്ചതോടെ സദാസമയവും റോഡ് ബ്ലോക്കാവുന്ന അവസ്ഥയുമുണ്ട്. ബസ്സുകളെല്ലാം സമയം തെറ്റിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. മറ്റു വാഹനങ്ങളും സമയം തെറ്റി ഓടുന്നതിനാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്കായി ഇറങ്ങിയവരെല്ലാം വലയുകയാണ്. കൊട്ടിഘോഷിച്ച് തുടങ്ങിയ ജലനിധി പദ്ധതിയുടെ പൈപ്പുകള്‍ വ്യാപകമായി പൊട്ടുകയാണ്. ഗുണനിലവാരം വളരെ കുറഞ്ഞ പൈപ്പുകള്‍ ഇട്ടതാണ് പൈപ്പുകള്‍ വ്യാപകമായി പൊട്ടാന്‍ കാരണമെന്നാണ് ആക്ഷേപം ഉയരുന്നത്.
Next Story

RELATED STORIES

Share it