thrissur local

ജലദുര്‍വിനിയോഗം വര്‍ധിച്ചു: തീരദേശ മേഖലയില്‍ ജനങ്ങള്‍ ദുരിതത്തില്‍

ഒരുമനയൂര്‍: തീരദേശ മേഖലയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ജലദുര്‍വിനിയോഗം വ ര്‍ധിച്ചു. ജനങ്ങള്‍ ദുരിതത്തില്‍. പൊതുടാപ്പുകളില്‍ നിന്ന് വ്യാപകമായി വെള്ളം പൈപ്പുവഴി കടത്തികൊണ്ടുപോകുമ്പോള്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്.
ഒരുമനയൂര്‍, ചാവക്കാട്, കടപ്പുറം മേഖലകളിലാണ് കുടിവെള്ള ദുരുപയോഗം വര്‍ധിച്ചിരിക്കുന്നത്. പൊതുടാപ്പിലെ വെള്ളം കന്നുകാലികളെ കുളിപ്പിക്കാനും തേ ാട്ടം നനയ്ക്കാനും വരെ ഉപയോഗിക്കപ്പെടുകയാണ്. പൈപ്പുകള്‍ പലയിടത്തും ചോര്‍ന്നൊലിക്കുകയാണ്.
പൊട്ടിയെ ാഴുകി ജലം പാഴാകുമ്പോള്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. പുഴകളിലും കനാലുകളിലും മാലിന്യം നിക്ഷേപിക്കപ്പെടുമ്പോള്‍ ജലത്തില്‍ ഫഌറൈഡിന്റെ അംശം കൂടുതലുള്ളതായും ജലം ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതായും പരാതിയുണ്ട്.
മേഖലയിലെ പൊതു കിണറുകളിലധികവും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി. കളവാഴയും പാഴ്‌ചെടികളും നിറഞ്ഞ് കുളങ്ങള്‍ ഉപയോഗശൂന്യമായി. ലക്ഷങ്ങള്‍ മുടക്കി തൊഴിലുറപ്പ് പദ്ധതിയിലൂടെ ശുദ്ധീകരിച്ച കുളങ്ങളും ഇന്ന് ഉപയോഗശൂന്യമാണ്.
പുതുതായി നിര്‍മിക്കുന്ന വീടുകളില്‍ മഴവെള്ള സംഭരണി നിര്‍മിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശവും പാലിക്കപ്പെടുന്നില്ല. ഇതിനിടെ അനധികൃത വാട്ടര്‍ കണക്ഷന്‍ നല്‍കി ചില ഏജന്റുമാര്‍ വന്‍തുക തട്ടിയെടുക്കുന്നതായും ആരോപണമുണ്ട്. സര്‍ക്കാരിന്റെ ജലനയം ജലരേഖയായി തീരുമ്പോള്‍ വന്‍തോതില്‍ വെള്ളം പാഴാക്കുകയാണ്.
വേനല്‍ക്കാലങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോള്‍ സമരങ്ങളുമായി രംഗത്തിറങ്ങുന്നവര്‍ മഴക്കാലത്ത് വെള്ളം സംഭരിക്കാനോ മഴക്കുഴികള്‍ നിര്‍മിച്ച് വെള്ളം മണ്ണിലാഴ്ത്തി കിണറുകള്‍ ജലസമൃദ്ധമാക്കാനോ തയ്യാറാവുന്നില്ല.
Next Story

RELATED STORIES

Share it