Idukki local

ജര്‍മന്‍ സ്വദേശികള്‍ക്ക് കേരളീയ ശൈലിയില്‍ മാംഗല്യം

കുമളി: ജര്‍മനിയില്‍ നിന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയ യുവ മിഥുനങ്ങള്‍ ഹൈന്ദവാചാര പ്രകാരം വിവാഹിതരായി. വരന്‍ ജോവാ കിം ക്രിസ്ത്യാനോ (33), വധു പിയാജി നാ സോഫിയ (27) എന്നിവരാണ് വിവാഹം കേരളത്തനിമയില്‍ നടത്തി വ്യത്യസ്തരായത്.
ഇന്നലെ വൈകീട്ട് അഞ്ചിനും അഞ്ചേകാലിനുമിടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ കുമളിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ പ്രത്യേകം തയാറാക്കിയ മണ്ഡപത്തിലാണ് വിവാഹം നടന്നത്. കേരളീയ ആചാര പ്രകാരം വരന്റെ കാല്‍കഴുകി സ്വീകരിച്ചും വധുവിനെ ദീപാലങ്കൃമായ താലത്തിന്റെ അകമ്പടിയോടെ ഹോട്ടലിലെ സ്ത്രീ ജീവനക്കാര്‍ ആനയിച്ച് കതിര്‍ മണ്ഡപത്തില്‍ എത്തിച്ചു. വരന്‍ കേരളീയ രീതിയില്‍ ഷര്‍ട്ടും മുണ്ടും വധു സെറ്റ് സാരിയും ഉടുത്താണ് മണ്ഡപത്തില്‍ എത്തിയത്.
കൊട്ടും കുരവയും നിറപറയും നിലവിളക്കും നാദസ്വരവും സാന്നിധ്യത്തില്‍ വരന്‍ വധുവിന്റെ കഴുത്തില്‍ മിന്നുചാര്‍ത്തി. 'ജര്‍മനിയില്‍ നിന്നെത്തിയ സുഹൃത്തുകളും ഹോട്ടല്‍ ജീവനക്കാരും മംഗള കര്‍മത്തിന് സാക്ഷ്യം വഹിച്ചു.
പൂജാരി സുബ്രഹ്മണ്യത്തിന്റെ കാര്‍മികത്വത്തില്‍ വിവാഹ കര്‍മങ്ങള്‍ നടന്നു. പിയാഗിനസോഫിയയുടെ അച്ഛന്‍ കാസ്റ്റ്‌നര്‍ കേരള രീതിയിലുളള വിവാഹം ഓണ്‍ലൈന്‍ വഴികണ്ടറിഞ്ഞതാണ് പുത്രിയുടെ വിവാഹം കേരള ആചാര പ്രകാരം നടത്താന്‍ തീരുമാനിച്ചത്.
ഹൈന്ദവ ആചാര പ്രകാരം വിവാഹം കഴിച്ചതിനും പുരോഹിതന്റെ അനുഗ്രഹം വാങ്ങിയതിലും അതിയായ സന്തോഷം ഉള്ളതായി ദമ്പതികള്‍ പറഞ്ഞു. ജോയ ചിം ഇന്‍ഷുറന്‍സ് മേഘലയിലും പിയാഗിന ഓണ്‍ലൈന്‍ മേഘലയിലുമാണ് പ്രവര്‍ത്തിക്കുന്നത്. റിസോര്‍ട്ട് മാനേജര്‍ ശ്രീലാജ് വര്‍ഗീസ്, ഓപറേറ്റിങ് മാനേജര്‍ ദിലീപ് ചന്ദ്രന്‍, എന്‍ജിനീയര്‍ ടി കെ ജോസഫ് വര്‍ഗീസ്, പിആര്‍ഒ റഹിം എന്നിവരുടെ നേതൃത്വത്തിലാണ് വിവാഹ ചടങ്ങ് സംഘടിപ്പിച്ചത്.

Next Story

RELATED STORIES

Share it