ജര്‍മന്‍ ഓപണ്‍: ശ്രീകാന്തും  കശ്യപും രണ്ടാംറൗണ്ടില്‍

ബെര്‍ലിന്‍: ഇന്ത്യയുടെ മു ന്‍നിര താരങ്ങളായ കെ ശ്രീകാന്തും പി കശ്യപും ജര്‍മന്‍ ഓപണ്‍ ഗ്രാന്റപ്രി ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സ് രണ്ടാംറൗണ്ടില്‍ കടന്നു.  വാശിയേറിയ മല്‍സരത്തില്‍ ജപ്പാന്റെ തകുമ യുദയെയാണ് ശ്രീകാന്ത് മറികടന്നത്. ഒരു മണിക്കൂറോളം നീണ്ടുനിന്ന മല്‍സരത്തില്‍ 12-21, 21-18, 21-11 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. ഹോളണ്ടിന്റെ എറിക് മെയ്‌സാണ് അടുത്ത റൗണ്ടില്‍ ശ്രീകാന്തിന്റെ എതിരാളി. നേരത്തേ ഈ വര്‍ഷം ജനുവരിയില്‍ നടന്ന സയ്ദ് മോദി ഗ്രാന്റ്പ്രിയില്‍ ശ്രീകാന്ത് കിരീടം ചൂടിയിരുന്നു.  അതേസമയം, ആദ്യറൗണ്ടില്‍ കശ്യപിന്റെ ജയം അനായാസമായിരുന്നു. ഉക്രെയ്‌നിന്റെ ആര്‍ത്തം പൊക്തരേവിനെയാണ് കശ്യപ് 21-9, 21-9നു തകര്‍ത്തത്. പരിക്കില്‍ നിന്നു മോചിതനായി അടുത്തിടെ മല്‍സരരംഗത്തു തിരിച്ചെത്തിയ ഇന്ത്യന്‍ താരം അടുത്ത കളിയില്‍ അയര്‍ലന്‍ഡിന്റെ ജോഷ്വ മേജിയുമായി ഏറ്റുമുട്ടും.
Next Story

RELATED STORIES

Share it