Flash News

ജര്‍മന്‍ബേക്കറി സ്‌ഫോടനം : ഹിമായത് ബെയ്ഗിന്റെ വധശിക്ഷ റദ്ദാക്കി

ജര്‍മന്‍ബേക്കറി സ്‌ഫോടനം : ഹിമായത് ബെയ്ഗിന്റെ വധശിക്ഷ റദ്ദാക്കി
X
hIMAYAT-bAIG

മുംബൈ: 17 പേരുടെ മരണത്തിനിടയാക്കിയ 2010ലെ പൂനെ ജര്‍മന്‍ബേക്കറി സ്‌ഫോടനത്തില്‍ മഹാരാഷ്ട്രയിലെ ബീഡ് സ്വദേശിയായ ഹിമായത് ബെയ്ഗിന് വിധിക്കപ്പെട്ട വധശിക്ഷ മുംബൈ ഹൈക്കോടതി റദ്ദാക്കി. കൊലപാതകം, വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരം പൂനെ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച വധശിക്ഷ റദ്ദാക്കിയ കോടതി സ്‌ഫോടകവസ്തുകൈവശം വച്ചുവെന്ന കുറ്റത്തിനും വ്യാജരേഖചമച്ചതിന്റെയും പേരില്‍ ബെയ്ഗിന് ജീവപര്യന്തം തടവ് വിധിച്ചു. ബെയ്ഗിന് വധശിക്ഷ വിധിക്കാന്‍ ആധാരമാക്കിയ അഞ്ച് കാരണങ്ങളും കോടതി തള്ളി.
മുംബൈയിലെ യെറവാദ ജയിലില്‍ നിന്നും സുരക്ഷാകാരണങ്ങളാല്‍ ബെയ്ഗിനെ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു തിരിച്ചയക്കുവാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്്.
2010 ഫെബ്രുവരി 13 ന് പൂനെയിലെ ജര്‍മ്മന്‍ ബേക്കറിയിലുണ്ടായ സ്‌ഫോടനത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെടുകയും അറുപതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് 2010  സെപ്തംബറിലാണ്  ബെയ്ഗിനെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന പൂനെ ബസ്റ്റാന്റില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.
Next Story

RELATED STORIES

Share it