World

ജര്‍മനിയില്‍ ബഹുഭാര്യത്വം അനുവദിക്കില്ല: നിയമമന്ത്രി; മത വിശ്വാസം രാജ്യത്തെ നിയമങ്ങള്‍ക്ക് അതീതമല്ല

ബര്‍ലിന്‍: ബഹുഭാര്യത്വവും ബാലവിവാഹവും ജര്‍മനിയില്‍ അനുവദിക്കില്ലെന്ന് നിയമമന്ത്രി ഹെയ്‌കോ മാസ്. രാജ്യത്തെത്തുന്ന ഒരു വ്യക്തിക്കും തങ്ങളുടെ മതം അനുശാസിക്കുന്ന വിധം ഇത്തരം പ്രവൃത്തികളിലേര്‍പ്പെടാന്‍ സാധിക്കില്ലെന്നും വിശ്വാസങ്ങള്‍ ജര്‍മനിയിലെ നിയമങ്ങള്‍ക്ക് അതീതമല്ലെന്നും ബില്‍ഡ് പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി. ചില ഇസ്‌ലാമിക രാജ്യങ്ങളില്‍ പുരുഷന്‍മാര്‍ക്ക് നാലു വിവാഹം വരെ കഴിക്കാമെന്ന് നിയമമുണ്ട്. എന്നാല്‍, ജര്‍മനിയില്‍ ബഹുഭാര്യത്വം അനുവദിക്കില്ല.
ജര്‍മനിയില്‍ അഭയാര്‍ഥികളായെത്തിയവരില്‍ ഭൂരിഭാഗവും മുസ്‌ലിംകളായ സാഹചര്യത്തില്‍ ബാലവിവാഹം, ബഹുഭാര്യത്വം പോലുള്ള പ്രശ്‌നങ്ങള്‍ അടുത്തിടെയായി ഉയര്‍ന്നുവരുന്നുണ്ട്. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ ആളുകളെ വിവാഹം ചെയ്യാന്‍ രാജ്യത്തെ നിയമം അനുവദിക്കുന്നില്ല. നിര്‍ബന്ധിച്ചുള്ള വിവാഹങ്ങളും അംഗീകരിക്കാനാവില്ല. അതേസമയം, ഒന്നില്‍ കൂടുതല്‍ ആളുകളുമായുള്ള ബന്ധങ്ങള്‍ കുറ്റകരമല്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറയുന്നു.
ബവേറിയയില്‍ മാത്രം 18 വയസ്സില്‍ താഴെയുള്ളവരുടെ 550 വിവാഹങ്ങളാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും ഇതില്‍ 161 എണ്ണം 16 വയസ്സില്‍ താഴെയുള്ളവരാണെന്നും പത്രറിപോര്‍ട്ടില്‍ പറയുന്നു. ഇതില്‍ കൂടുതല്‍പേരും ജര്‍മനിയിലെത്തുന്നതിനു മുമ്പ് വിവാഹിതരായവരാണ്.
Next Story

RELATED STORIES

Share it