ജര്‍മനിയില്‍ ഫോക്‌സ് വാഗണ്‍ 24 ലക്ഷം കാറുകള്‍ തിരിച്ചുവിളിക്കണമെന്ന് ഉത്തരവ്

ബര്‍ലിന്‍: യൂറോപ്പിലെ ഏറ്റവും വലിയ കാര്‍നിര്‍മാണ കമ്പനിയായ ഫോക്‌സ്‌വാഗണ്‍ ജര്‍മനിയില്‍ 24 ലക്ഷം കാറുകള്‍ തിരിച്ചുവിളിക്കണമെന്ന് ജര്‍മന്‍ ഗതാഗത നിയന്ത്രണ അതോറിറ്റി കെബിഎ ഉത്തരവിട്ടു. ഫോക്‌സ്‌വാഗണ്‍ പുകപരിശോധനയില്‍ കൃത്രിമം കാണിക്കുന്നതിന് കാറുകളില്‍ സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചതായി സമ്മതിച്ചതിനു പിന്നാലെയാണ് ഉത്തരവ്. തിരിച്ചുവിളിക്കാനുള്ള കെബിഎയുടെ ഉത്തരവ് ജര്‍മന്‍ ഡെയ്‌ലി ബില്‍ഡാണ് റിപോര്‍ട്ട് ചെയ്തത്. യുഎസിലിറക്കിയ ഡീസല്‍ കാറുകളില്‍ സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചതായി കഴിഞ്ഞയാഴ്ചയാണ് കമ്പനി സമ്മതിച്ചത്.

സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ച കാറുകള്‍ ജനുവരിയോടെ തിരിച്ചുവിളിക്കാനും അടുത്ത വര്‍ഷം അവസാനത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കാനുമാണ് ഉത്തരവില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് കമ്പനിക്ക് ഉത്തരവൊന്നും ലഭിച്ചിട്ടില്ലെന്ന് ഫോക്‌സ്‌വാഗണ്‍ കമ്പനി അറിയിച്ചു. കൃത്രിമം കാണിച്ചതിനു പിന്നില്‍ ആരാണെന്നു തിരിച്ചറിയുന്ന കാര്യത്തില്‍ കമ്പനി സമ്മര്‍ദ്ദം നേരിടുകയാണ്. ലോകത്തുടനീളം 11 ദശലക്ഷം കാറുകളുടെ വില്‍പനയെ വിഷയം ബാധിക്കുമെന്നാണു കരുതുന്നത്. അതിനിടെ ബോലോണയിലെ വെറോണ, ലംബോര്‍ഗിനി എന്നിവയുടെ ഓഫിസുകളില്‍ ഇറ്റാലിയന്‍ പോലിസ് റെയ്ഡ് നടത്തി.
Next Story

RELATED STORIES

Share it