ജര്‍മനിയില്‍ അഭയാര്‍ഥി കേന്ദ്രങ്ങള്‍ക്കു നേരേ ആക്രമണം വര്‍ധിക്കുന്നു

ബര്‍ലിന്‍: 2015ല്‍ ജര്‍മനിയിലെ അഭയാര്‍ഥി കേന്ദ്രങ്ങള്‍ക്കു നേരെ തീവ്രവലതുപക്ഷ ചിന്താഗതിക്കാരില്‍നിന്ന് ആയിരത്തിലേറെ ആക്രമണങ്ങള്‍ ഉണ്ടായതായി ജര്‍മന്‍ ഫെഡറല്‍ ക്രിമിനല്‍ പോലിസ് ഓഫിസ് മേധാവി ഹോള്‍ഗര്‍ മുന്‍ഷിന്റെ വെളിപ്പെടുത്തല്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ചിരട്ടി വര്‍ധനവാണിതെന്നും അല്‍ജസീറ റിപോര്‍ട്ട് സൂചിപ്പിക്കുന്നു. 2014ല്‍ 199 ആക്രമണങ്ങളാണ് റിപോര്‍ട്ട് ചെയ്തതെങ്കില്‍ കഴിഞ്ഞ വര്‍ഷം 1005 ആയി ഉയര്‍ന്നു. 90 ശതമാനം ആക്രമണങ്ങള്‍ക്കു പിന്നിലും തീവ്ര വലതുപക്ഷ പ്രവര്‍ത്തകരാണെന്നും പോലിസ് മേധാവി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഒരു ദശലക്ഷത്തിലേറെ അഭയാര്‍ഥികളെത്തിയ ജര്‍മനിയിലേക്കുള്ള അഭയാര്‍ഥികളുടെ പ്രവാഹം നിയന്ത്രിക്കുന്നതിന് നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്ന ആവശ്യം ജര്‍മന്‍ ഭരണകൂടത്തിലെ സഖ്യകക്ഷികളുടെ ഭാഗത്തുനിന്ന് തന്നെ ഉണ്ടായിട്ടുണ്ട്. കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന അഭയാര്‍ഥികളെ നാടുകടത്താനുള്ള നിയമത്തിനു കഴിഞ്ഞ ദിവസം ജര്‍മന്‍ ഭരണകൂടം അംഗീകാരം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it