ജയില്‍ മോചനത്തിന് പ്രാര്‍ഥിക്കണം: ഇമാംസ് കൗണ്‍സില്‍

തിരുവനന്തപുരം: അകാരണമായി ഇന്ത്യയുടെ വിവിധ ജയിലുകളില്‍ അടച്ചിരിക്കുന്ന മുസ്‌ലിം ചെറുപ്പക്കാരുടെ മോചനത്തിനായി പ്രാര്‍ഥിക്കണമെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ. നാം നാട്ടിലും വീടുകളിലുമായി റമദാനിന്റെ ചൈതന്യം ആസ്വദിക്കുമ്പോള്‍, അവര്‍ സ്വന്തം കുട്ടികളെയും കുടുംബങ്ങളെയും കാണാനാവാതെ വര്‍ഷങ്ങളായി വിചാരണ പോലുമില്ലാതെ അഴികള്‍ക്കുള്ളില്‍ കഴിയുകയാണെന്ന യാഥാര്‍ഥ്യം വിസ്മരിച്ചുകൂടാ. റമദാന്റെ അവസാനത്തെ നാളുകളിലെങ്കിലും അവരെ നമ്മുടെ പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it