ജയില്‍ ട്രസ്റ്റ രൂപീകരിക്കും: ഋഷിരാജ് സിങ്

കൊയിലാണ്ടി: ജയില്‍ച്ചട്ടം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ട്രസ്റ്റ് രൂപീകരിക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ്. കൊയിലാണ്ടി സബ് ജയിലില്‍ ജലശുദ്ധീകരണസംവിധാനവും എഫ്എം റേഡിയോയും ഉദ്ഘാടനം ചെയ്ത അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. നിലവില്‍ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും ട്രഷറി വഴിയാണ്. അതിന്റെ കാലതാമസമൊഴിവാക്കാന്‍ ട്രസ്റ്റ് രൂപീകരണത്തിനു കഴിയും.
ജയിലുകളില്‍ മതിയായ സൗകര്യങ്ങളില്ല. ആറുപേര്‍ക്കു മാത്രം പാര്‍ക്കാന്‍ സൗകര്യമുള്ള സെല്ലുകളില്‍ ഇരുപതിലധികം പേരാണു കഴിയുന്നത്. ഇരിക്കാന്‍ സൗകര്യമില്ലാത്ത സെല്ലുകളില്‍ ഇത്രയുംപേര്‍ എങ്ങനെ കിടന്നുറങ്ങും. 7,800 പേരാണ് കേരളത്തിലെ ജയിലുകളില്‍ കഴിയുന്നത്. ഇതില്‍ 4,000 പേര്‍ ശിക്ഷാതടവുകാരാണ്. സര്‍ക്കാര്‍ 10 കോടി രൂപ നീക്കിവയ്ക്കുന്നുണ്ടെങ്കിലും അപര്യാപ്തമാണ്.സ്ഥലപരിമിതിയാണ് മുഖ്യപ്രശ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it