ജയിലുകളിലെ മനുഷ്യാവകാശ ലംഘനം:ബിഹാര്‍ സര്‍ക്കാരിന് നോട്ടീസ്

ന്യൂഡല്‍ഹി: ബിഹാറിലെ ജയിലുകളിലെ ശോച്യാവസ്ഥ സംബന്ധിച്ച റിപോര്‍ട്ടിന്റെ വെളിച്ചത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചു.ബിഹാറിലെ ജയിലുകള്‍ 2015ലെ അവസ്ഥ എന്ന പേരില്‍ സാമൂഹികപ്രവര്‍ത്തകയും ഗവേഷകയുമായ സ്മിത ചക്രവര്‍ത്തി തയ്യാറാക്കിയ റിപോര്‍ട്ട് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ ബിഹാര്‍ ചീഫ് സെക്രട്ടറി, ജയില്‍ മേധാവി എന്നിവര്‍ക്ക് നോട്ടീസയച്ചത്. നാലാഴ്ച ആവശ്യപ്പെട്ടിട്ടുണ്ട്.പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസും ബിഹാര്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാനുമായ വി എന്‍ സിന്‍ഹയുടെ നിര്‍ദേശപ്രകാരമാണ് സ്മിത ചക്രവര്‍ത്തി റിപോര്‍ട്ട് തയ്യാറാക്കിയത്.റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ജയിലുകളില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നുണ്ടെന്നു വ്യക്തമാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചിട്ടുണ്ട്.സംസ്ഥാനത്തെ 58 ജയിലുകളിലായി 30,070ഓളം തടവുകാരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്മിത റിപോര്‍ട്ട് തയ്യാറാക്കിയത്. ജയിലുകളില്‍ കഴിയുന്ന സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കായുള്ള ആരോഗ്യ സംവിധാനങ്ങള്‍ നിലച്ച അവസ്ഥയിലാണെന്നും വിചാരണത്തടവുകാര്‍ അടക്കമുള്ളവരെക്കൊണ്ട് നിര്‍ബന്ധിത തൊഴില്‍ എടുപ്പിക്കുന്നതായും റിപോര്‍ട്ടിലുണ്ട്.
Next Story

RELATED STORIES

Share it