ജയിലില്‍ സംഘട്ടനം; ആറു പേര്‍ക്ക് പരിക്ക്

മുസഫര്‍നഗര്‍: ജില്ലാ ജയിലില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആറ് അന്തേവാസികള്‍ക്ക് പരിക്കേറ്റു. ഗുണ്ടാസംഘാംഗങ്ങളായ സതേന്ദര്‍ ബര്‍വാല, വിക്കി ത്യാഗി എന്നിവരുടെ അനുയായികളാണ് ഏറ്റുമുട്ടിയതെന്ന് ജയില്‍ സൂപ്രണ്ട് രാഗേഷ് സിങ് അറിയിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പോലിസ് പറഞ്ഞു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം ജയിലില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സതേന്ദര്‍ ബര്‍വാലയെയും വിക്കി ത്യാഗിയെയും ഇതേ ജയിലിലാണ് അടച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it