ജയിലിലെ മോശം പെരുമാറ്റം; ബ്രദര്‍ഹുഡ് നേതാക്കള്‍ സമരം തുടങ്ങി

കെയ്‌റോ: ജയിലിലടയ്ക്കപ്പെട്ടവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും നേരെയുള്ള കടുത്ത നടപടികളില്‍ പ്രതിഷേധിച്ച് അഖ്‌റബ് ജയിലില്‍ കഴിയുന്ന മുസ്‌ലിം ബ്രദര്‍ഹുഡ് നേതാക്കള്‍ നിരാഹാരം തുടങ്ങി. സൈനിക അട്ടിമറിക്കു മുമ്പുണ്ടായ ഈജിപ്ത് ഭരണകൂടത്തിന്റെ ഭാഗമായിരുന്ന 14 നേതാക്കളാണ് സമരം ആരംഭിച്ചത്.
തടവുകാരുടെ ബന്ധുക്കള്‍ക്കെതിരേയുള്ള ഭരണകൂട നടപടികളില്‍ പ്രതിഷേധിച്ച് ഇതേ ജയിലില്‍ കഴിഞ്ഞ നിരവധി തടവുകരാണ് ശനിയാഴ്ച മുതല്‍ നിരാഹാരം ആരംഭിച്ചിട്ടുണ്ട്. തടവുകാരെ സന്ദര്‍ശിക്കാനെത്തുന്ന വേളയില്‍ അവരുടെ ബന്ധുക്കള്‍ക്കു നേരെയുള്ള മോശം പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് 150ല്‍പരം തടവുകാര്‍ നടത്തുന്ന നിരാഹാരസമരം ഇപ്പോഴും തുടരുകയാണെന്നും അനദോലു ന്യൂസ് റിപോര്‍ട്ട് ചെയ്തു.
ഖൈറത് ശാത്വിര്‍, മുഹമ്മദ് ബല്‍താജി, അസ്സാം അല്‍അരിയാന്‍, മുഹമ്മദ് വഹദാന്‍, സ്വഫ്‌വത്ത് ഹിജാസി, അസ്സാം സുല്‍ത്താന്‍, അബ്ദുറഹ്മാന്‍ അല്‍ബര്‍റ് തുടങ്ങിയ പ്രമുഖര്‍ നിരാഹാരസമരം ആരംഭിക്കുന്നവരുടെ കൂട്ടത്തിലുണ്ടെന്ന് റിപോര്‍ട്ട് വ്യക്തമാക്കി.
ഭക്ഷണവും മരുന്നുകളും മറ്റ് അത്യാവശ്യ വസ്തുക്കളും പ്രവേശിപ്പിക്കാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബ്രദര്‍ഹുഡ് നേതാക്കള്‍ ഉന്നയിക്കുന്നത്.
Next Story

RELATED STORIES

Share it