ജയലളിതയും കരുണാനിധിയും പത്രിക സമര്‍പ്പിച്ചു
BY Sumeera SMR26 April 2016 4:37 AM GMT
Sumeera SMR26 April 2016 4:37 AM GMT
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയുമായ ജയലളിതയും ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നിയമസഭയിലേക്ക് മെയ് 16ന് നടക്കുന്ന വോട്ടെടുപ്പില്‍ ആര് കെ നഗര്‍ മണ്ഡലത്തിലാണ് ജയലളിത മല്‍സരിക്കുന്നത്. കരുണാനിധി തിരുവാരൂര്‍ മണ്ഡലത്തിലും. 68 കാരിയായ ജയലളിത ആര് കെ നഗറില്‍ സിറ്റിങ് എംഎല്‍എയാണ്. തോഴി ശശികലയും നൂറ് കണക്കിന് പ്രവര്‍ത്തകരും ജയലളിതക്കൊപ്പമുണ്ടായിരുന്നു.
തിരൂവാരൂരില് റിട്ടേണിങ് ഓഫിസര്‍ മുത്തു മീനാക്ഷിക്ക് മുമ്പാകെയാണ് കരുണാനിധി പത്രിക സമര്‍പ്പിച്ചത്. 1957 മുതല്‍ മല്‍സര രംഗത്തുള്ള കരുണാനിധി ഇതുവരെ പരാജയപ്പെട്ടിട്ടില്ല. കാട്ടൂരില്‍ അമ്മ അഞ്ജുകത്തമ്മാളിന്റെ സ്മാരക മന്ദിരത്തില്‍ പൂക്കളര്‍പ്പിച്ച ശേഷമാണ് പ്രവര്‍ത്തകര്‍ക്കൊപ്പം കരുണാനിധി എത്തിയത്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT