wayanad local

ജയലക്ഷ്മിക്കെതിരായ കുപ്രചാരണങ്ങള്‍ ചെറുക്കും: ആദിവാസി കോണ്‍ഗ്രസ്

മാനന്തവാടി: നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പി കെ ജയലക്ഷ്മിക്കെതിരേ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടവര്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ ചെറുക്കുമെന്ന് ആദിവാസി കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇടതുമുന്നണിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ മന്ത്രിയോടൊപ്പം ചേര്‍ന്ന് നേട്ടങ്ങള്‍ കൊയ്തവരാണ്. ഇതു തിരിച്ചറിയാനുള്ള വകതിരിവ് വോട്ടര്‍മാര്‍ക്കുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 12,216 ആദിവാസികളുടെ ഒരു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ സര്‍ക്കാര്‍ എഴുതിത്തള്ളി. ആശിക്കുംഭൂമി ആദിവാസി പദ്ധതിയിലുള്‍പ്പെടുത്തി 524 പേര്‍ക്ക് 184 ഏക്കര്‍ ഭൂമി നല്‍കി. പുനരധിവാസ പദ്ധതിയില്‍ 6,814 കുടുംബങ്ങള്‍ക്കായി 8,971 ഏക്കര്‍ ഭൂമിയും വനസങ്കേതങ്ങളില്‍ താമസിക്കുന്ന 25,649 പേര്‍ക്ക് കൈവശരേഖയും 33,070 ഏക്കര്‍ ഭൂമിയും നല്‍കി. മൂന്നര ലക്ഷം വീതം മുടക്കി 30,308 വീടുകളും ആദിവാസികള്‍ക്കായി നിര്‍മിച്ചു നല്‍കി. ചരിത്രത്തിലുണ്ടാവാത്ത വിധം 862 കോടിയുടെ വികസനങ്ങള്‍ മണ്ഡലത്തില്‍ കൊണ്ടുവന്നു. ഇ കെ രാമന്‍, കെ വി രാമന്‍ ഉഷ വിജയന്‍, ഗീത ബാബു, എ കെ ബാലകൃഷ്ണന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it