Flash News

ജയരാജന് മുന്‍കൂര്‍ ജാമ്യമില്ല

തലശ്ശേരി : സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്‍ തലശ്ശേരി സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. യുഎപിഎ ചുമത്തിയിട്ടുള്ള കേസില്‍ ജാമ്യം നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ എളന്തോട്ടത്തില്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ 25ാം പ്രതിയായതിനെ തുടര്‍ന്നാണ് ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
കേസില്‍ ഇതു മുന്നാംതവണയാണ് പി ജയരാജന്‍ ജാമ്യംതേടി കോടതിയെ സമീപിച്ചത്.
കൊലപാതകം നടന്ന് 505 ദിവസമായിട്ടും തെളിവ് ലഭിക്കാത്ത അന്വേഷണസംഘത്തിന് 508ാം ദിവസം തെളിവ് ലഭിച്ചതിന്റെ യുക്തി അശാസ്ത്രീയമാണെന്ന് ജയരാജന്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍, ജയരാജന് സിബിഐ മുമ്പാകെ കീഴടങ്ങേണ്ടി വരികയോ ഹൈക്കോടതിയില്‍ വീണ്ടും മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുകയോ ചെയ്യാം.[related]
Next Story

RELATED STORIES

Share it