ജയരാജന്റെ കസ്റ്റഡി അപേക്ഷയില്‍ വിധി ഇന്ന്
BY Sumeera SMR17 Feb 2016 4:39 AM GMT
Sumeera SMR17 Feb 2016 4:39 AM GMT
തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലുള്ള സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സിബിഐ നല്കിയ ഹരജിയില്‍ തലശ്ശേരി സെഷന്‍സ് കോടതി ഇന്നു വിധിപറയും. ഹരജിയില്‍ കഴിഞ്ഞദിവസം വാദംകേട്ട കോടതി ഇന്നത്തേക്കു മാറ്റുകയായിരുന്നു. ജയരാജന്റെ ആരോഗ്യനില വ്യക്തമാക്കുന്ന റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജയരാജന് കോടതിയില്‍ കീഴടങ്ങിയതിനാല്‍ ചോദ്യംചെയ്യാനായില്ലെന്നും മൂന്നുദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിക്കണമെന്നുമാണ് സിബിഐയുടെ ആവശ്യം. അതേസമയം, ജയരാജന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT