ജയരാജനെ ഡിസ്ചാര്‍ജ് ചെയ്യാന്‍  ലക്ഷം രൂപ കുടിശ്ശിക അടച്ചു

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി ജയരാജനെ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത് 1,00,865 രൂപ ജയില്‍ അധികൃതര്‍ അടച്ചശേഷം.
വിവിധ തടവുകാരെ ചികില്‍സിച്ചതിന്റെ കുടിശ്ശികതുക കെട്ടിവച്ചശേഷം മാത്രമേ ജയരാജനെ ഡിസ്ചാര്‍ജ് ചെയ്തു കൊണ്ട് പോവാന്‍ അനുവദിക്കുകയുള്ളൂവെന്ന് എം വി ജയരാജന്‍ ഭരണ സമിതി ചെയര്‍മാനായ മെഡിക്കല്‍ കോളജ് അധികൃതര്‍ ശഠിക്കുകയായിരുന്നു. കഴിഞ്ഞ സപ്തംബറില്‍ തടവുകാരനായ സക്കീര്‍ ഹുസൈനെ ഹൃദയാഘാതത്തെ തുടര്‍ന്ന് പരിയാരത്ത് പ്രവേശിപ്പിച്ചിരുന്നു. 96,715 രൂപയാണ് ഇയാളുടെ ചികില്‍സയ്ക്ക് ചെലവായത്. എന്നാല്‍ ബില്ലടയ്ക്കുന്നതിന് നിയമപരമായി പ്രശ്‌നങ്ങളുണ്ടെന്നു കാണിച്ച് ജയില്‍ അധികൃതര്‍ അന്ന് ഒഴിഞ്ഞു മാറി.
പി ജയരാജന്റെ നാലു ദിവസത്തെ ചികില്‍സയ്ക്കായി ആകെ 4,150 രൂപയാണ് ചെലവായത്. കുടിശ്ശികതുക അടച്ചശേഷം ജയരാജനെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ നിലപാട് കടുപ്പിച്ചതോടെ മുഴുവന്‍ തുകയും അടച്ചു.
Next Story

RELATED STORIES

Share it