Cricket

ജയം മാത്രം ലക്ഷ്യമിട്ട് ടീം ഇന്ത്യ

കട്ടക്ക്: ജയം മാത്രം ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിര്‍ണായക രണ്ടാം ട്വന്റി ക്രിക്കറ്റ് മല്‍സരത്തിനിറങ്ങും. ധര്‍മശാലയില്‍ നടന്ന ഒന്നാം ട്വന്റിയില്‍ ദക്ഷിണാഫ്രിക്കയോട് ഏഴു വിക്കറ്റിന് പരാജയപ്പെട്ടതാണ് ഇന്ത്യക്ക് ഇന്ന് ജീവന്‍മരണ പോരാട്ടമാക്കിയത്. തോല്‍വിയോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 0-1ന് പിന്നിലാണ്. ജയിക്കാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയരാന്‍ കഴിയാതെ പോയതാണ് ഒന്നാം ട്വന്റിയില്‍ ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചത്.

അത് കൊണ്ട് തന്നെ ഒരു സീമറെ പിന്‍വലിച്ച് അമിത് മിശ്ര, ഹര്‍ഭജന്‍ സിങ് എന്നീ സ്പിന്നര്‍മാരിലൊരാളെ ഇന്ത്യ ഇന്ന് കളത്തിലിറക്കാനുള്ള സാധ്യത കൂടുതലാണ്. ടീമില്‍ മറ്റു മാറ്റങ്ങളൊന്നും വരുത്താന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് മുതിരിനാടിയില്ല.അതേസമയം, സന്നാഹ മല്‍സരത്തില്‍ തോല്‍വിയോടെ തുടങ്ങിയ ദക്ഷിണാഫ്രിക്ക കളി കാര്യമായപ്പോള്‍ തങ്ങളുടെ വിശ്വരൂപം പുറത്തെടുക്കുകയായിരുന്നു.

ഓപണര്‍മാരായ എബി ഡിവില്ലിയേഴ്‌സും ഹാഷിം അംലയും ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കം ജെപി ഡുമിനി ഭംഗിയായി നിറവേറ്റിയതാണ് ആഫ്രിക്കക്കാര്‍ക്ക് ഒന്നാം ട്വന്റിയില്‍ തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്. ഒന്നാം ട്വന്റിയില്‍ കളിച്ച ക്രിസ് മോറിസിനെ മാറ്റി പകരം ആല്‍ബി മോര്‍ക്കലിനെ ദക്ഷിണാഫ്രിക്ക കളത്തിലിറക്കിയേക്കും. ജയത്തോടെ പരമ്പര നേട്ടം നേരത്തെയാക്കാനുള്ള തയ്യാറെടുപ്പിലാണ് ഫഫ് ഡുപ്ലെസിസ് നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടീം.
Next Story

RELATED STORIES

Share it