ജയം തന്റെ പാര്‍ട്ടിക്കാണെങ്കില്‍ രാഷ്ട്രപതിക്ക് മുകളിലാവും സ്ഥാനം: ഓങ്‌സാന്‍ സൂച്ചി

യംഗൂണ്‍: ഞായറാഴ്ച നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) അധികാരത്തില്‍ വരുകയാണെങ്കില്‍ തന്റെ സ്ഥാനം രാഷ്ട്രപതിക്കു മുകളിലായിരിക്കുമെന്ന് മ്യാന്‍മര്‍ പ്രതിപക്ഷനേതാവ് ഓങ്‌സാന്‍ സൂച്ചി. തിരഞ്ഞെടുപ്പില്‍ എന്‍എല്‍ഡി കനത്ത മുന്നേറ്റം നടത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഭരണഘടനാപരമായി പ്രസിഡന്റ്പദവി വഹിക്കുന്നതിനു സൂച്ചിക്ക് വിലക്കുണ്ട്. സൂച്ചിയുടെ മകന്‍ ബ്രിട്ടിഷ് പൗരനാണെന്ന് ആരോപിച്ചാണ് വിലക്ക്.
എന്തുവിലകൊടുത്തും അധികാരത്തിലേറുമെന്നാണ് സൂച്ചിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ബിബിസി റിപോര്‍ട്ട് ചെയ്യുന്നു. 25 വര്‍ഷത്തിനു ശേഷമാണ് മ്യാന്‍മറില്‍ പൂര്‍ണതോതിലുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. അരനൂറ്റാണ്ടായി സൈനിക നിയന്ത്രണത്തിലുള്ള രാജ്യത്ത് 90ലഅധികം പാര്‍ട്ടികളാണ് ജനവിധി തേടുന്നത്.
Next Story

RELATED STORIES

Share it