ജമ്മു കശ്മീര്‍: ഉമര്‍ അബ്ദുല്ല ഗവര്‍ണറെ കണ്ടു

ജമ്മു: ജമ്മു കശ്മീരില്‍ പുതിയ തിരഞ്ഞെടുപ്പു നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല സംസ്ഥാന ഗവര്‍ണര്‍ എന്‍ എന്‍ വോറയെ സന്ദര്‍ശിച്ചു. ബിജെപിയും പിഡിപിയും സര്‍ക്കാര്‍ രൂപീകരണത്തിനായി ഒരുമിക്കുന്നില്ലെങ്കില്‍ നിയമസഭ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പു നടത്തണമെന്ന് ഉമര്‍ അബ്ദുല്ല ആവശ്യപ്പെട്ടു. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചയ്ക്കായി പിഡിപി നേതാവ് മെഹബൂബ മുഫ്തി ഡല്‍ഹിയിലേക്കു തിരിക്കുന്നതിനിടെയാണ് ഉമറിന്റെ പുതിയ നടപടി.
Next Story

RELATED STORIES

Share it