Flash News

ജമ്മുവില്‍ സംസ്ഥാന പതാക ഉയര്‍ത്താനുള്ള ഹൈക്കോടതി തീരുമാനത്തിനെതിരേ ബിജെപി

ജമ്മുവില്‍ സംസ്ഥാന പതാക ഉയര്‍ത്താനുള്ള ഹൈക്കോടതി തീരുമാനത്തിനെതിരേ ബിജെപി
X
jammu-Kashmir-flag

ജമ്മു:  ജമ്മു കശ്മീരിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ വാഹനങ്ങളിലും സംസ്ഥാന പതാക ഉപയോഗിക്കാമെന്നുള്ള ഹൈക്കോടതി തീരുമാനത്തിനെതിരേ ബിജെപി.കോടതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് പാര്‍ട്ടി ഇതിനോടകം രംഗത്ത് വന്നു. കോടതിയെ മാനിക്കുന്നുവെന്നും എന്നാല്‍ സംസ്ഥാനത്തിന്റെ കീഴ് വഴക്കത്തിന് ചേര്‍ന്നതല്ല ഇതെന്നും ഡെപ്യൂട്ടി മുഖ്യമന്ത്രി നിര്‍മ്മല്‍ സിങ് അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ സംസ്ഥാന പതാക തൂക്കിയിരുന്നു. എന്നാല്‍ ബിജെപിയുടെ കനത്ത സമ്മര്‍ദ്ധത്തെ തുടര്‍ന്ന് തീരുമാനം പിന്‍വലിക്കുകയായിരുന്നു.
ദേശീയ പതാകയ്‌ക്കൊപ്പം സംസ്ഥാന പതാകയും ഉയര്‍ത്തണമെന്നാണ് ബിജെപി നിലപാട്.  നിലവിലെ തീരുമാനം പിന്‍വലിക്കണമെന്ന് നേരത്തെ ബിജെപി മുഖ്യമന്ത്രിയോടാവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇത് തള്ളിയിരുന്നു. ഇതിനിടയക്കാണ് ഹൈക്കോടതി തീരുമാനം.

ഭരണഘടനാപരമായി ജമ്മു കശ്മീരിനു മാത്രം അനുവദിച്ചിട്ടുള്ള സംസ്ഥാന പതാക സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉപയോഗിക്കാനാണ് നാലു ദിവസം മുമ്പ്  ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.  1979ലെ, പതാകയെ അപമാനിക്കല്‍ തടയല്‍ നിയമത്തിന്റെ അന്തസ്സത്ത സംരക്ഷിക്കാനാണ് ഈ നിര്‍ദ്ദേശം.
ചുവപ്പില്‍ നെടുകെയുള്ള മൂന്നു വെളുത്ത വരകളും കലപ്പയുമാണ് സംസ്ഥാന പതാക. മൂന്നു വരകള്‍ സംസ്ഥാനത്തിന്റെ മൂന്നു മേഖലകളെ കുറിയ്ക്കുന്നു. കലപ്പ കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രതീകവും. സംസ്ഥാനത്തിന്റെ പ്രത്യേക പദവി മാനിച്ചാണ് ജമ്മു കശ്മീരിന് മാത്രം പ്രത്യേക പതാക നല്‍കിയത്.
Next Story

RELATED STORIES

Share it