ജമ്മുവില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു

ജമ്മു: ജമ്മുവില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു. രണ്ട് ക്ഷേത്രങ്ങള്‍ മലിനപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്.
മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ച വിവരം ജമ്മു ഡെപ്യൂട്ടി കമ്മീഷണര്‍ സിമ്രാന്‍ദീപ് സിങാണ് അറിയിച്ചത്. ജമ്മുവില്‍ സ്ഥിതി ശാന്തമാണെന്നും അദ്ദേഹം പറഞ്ഞു.നാനാക് നഗറിലെ ക്ഷേത്രം അശുദ്ധമാക്കിയതുമായി ബന്ധപ്പെട്ട് രണ്ടുപേരെകൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രൂപ്‌നഗര്‍ പ്രദേശത്തെ ആപ് ശംബു ക്ഷേത്രം മനോരോഗി അശുദ്ധമാക്കിയതിനെതുടര്‍ന്നാണ് ജമ്മുവില്‍ സംഘര്‍ഷം രൂപംകൊണ്ടത്.
ച്ചു
Next Story

RELATED STORIES

Share it