ജമ്മുകശ്മീരില്‍ രണ്ടുപേര്‍ക്ക് പന്നിപ്പനി

ജമ്മു: ജമ്മുകശ്മീരില്‍ രണ്ടുപേര്‍ക്ക് പന്നിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ശക്തമാക്കി. പനിബാധയുണ്ടെന്ന് സംശയിക്കുന്ന 43 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതില്‍ രണ്ടുപേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. 31 പേര്‍ക്ക് അണുബാധയില്ലെന്ന് കണ്ടെത്തി. 10 പേരുടെ ഫലം കാത്തിരിക്കുകയാണ്.
പന്നിപ്പനി നേരിടുന്നതിന് ആരോഗ്യവകുപ്പ് സ്വീകരിച്ച കരുതല്‍ നടപടികള്‍ ഗവര്‍ണര്‍ എന്‍ എന്‍ വോറ വിലയിരുത്തി. പന്നിപ്പനി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണെന്ന് ആരോഗ്യവകുപ്പ് കമ്മീഷണര്‍ സെക്രട്ടറി മന്ദീപ് ഭണ്ഡാരി പറഞ്ഞു.
Next Story

RELATED STORIES

Share it