ജമാല്‍ കൊച്ചങ്ങാടി ദിശ പ്രസിഡന്റ്, വി ടി മുരളി ജനറല്‍ സെക്രട്ടറി

കോഴിക്കോട്: കേരളത്തിന്റെ സാംസ്‌കാരികത്തനിമ ഉയര്‍ത്തിപ്പിടിക്കുന്നതിനും സാംസ്‌കാരിക അധിനിവേശത്തെ ചെറുക്കുന്നതിനുമായി രൂപംകൊണ്ട ദിശ സാംസ്‌കാരിക വേദിയുടെ പ്രസിഡന്റായി ജമാല്‍ കൊച്ചങ്ങാടി, ജനറല്‍ സെക്രട്ടറിയായി വി ടി മുരളി എന്നിവരെ തിരഞ്ഞെടുത്തു. കോഴിക്കോട്ടു ചേര്‍ന്ന കലാകാരന്മാരുടെയും സൗഹൃദയരുടെയും യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ദിശയുടെ ഉദ്ഘാടനം വിപുലമായ പരിപാടികളോടെ സപ്തംബറില്‍ കോഴിക്കോട്ടു നടക്കും. മറ്റു ഭാരവാഹികള്‍: പി എ എം ഹനീഫ്, ബാപ്പു വെള്ളിപ്പറമ്പ്, ബീരാന്‍ കല്‍പ്പുറം (വൈസ് പ്രസിഡന്റുമാര്‍), പി വി മുജീബ് റഹ്മാന്‍, മുസ്തഫ കീത്തേടത്ത്, ഷാഫി സബ്ക (സെക്രട്ടറിമാര്‍), വി മുഹമ്മദ് കോയ (ഖജാഞ്ചി).
Next Story

RELATED STORIES

Share it