Flash News

ജമാഅത്ത് നേതാവ് മൊത്തിയുര്‍ റഹ്മാന്‍ നിസാമിയെ തൂക്കിലേറ്റി

ജമാഅത്ത് നേതാവ് മൊത്തിയുര്‍ റഹ്മാന്‍ നിസാമിയെ തൂക്കിലേറ്റി
X
bangladesh-motiur-nizami-75

[related]ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്‌ലാമി നേതാവ് മൊത്തിയുര്‍ റഹ്മാന്‍ നിസാമിയെ തൂക്കിലേറ്റി. 1971ലെ യുദ്ധ കുറ്റങ്ങളുടെ പേരില്‍ ഇന്ന് പുലര്‍ച്ചെയാണ് വധശിക്ഷ നടപ്പാക്കിയത്. പാക്കിസ്താനില്‍ നിന്ന് ബംഗ്ലാദേശ് സ്വതന്ത്രമായ സമയത്തെ യുദ്ധത്തില്‍ നടന്ന കൂട്ടകൊലകളുടേയും മറ്റു അക്രമങ്ങളുടെയും പേരിലാണ് വധ ശിക്ഷ. ധാക്ക സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു നിസാമിയുടെ വധശിക്ഷ നടപ്പാക്കിയതെന്ന് ബംഗ്ലാദേശ് നിയമ മന്ത്രി അനീസുല്‍ ഹഖ് പറഞ്ഞു. വധശിക്ഷക്കെതിരെ നിസാമി നല്‍കിയ അന്തിമ ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. 1971ലെ യുദ്ധ കാലത്ത് നടന്ന ബലാല്‍സംഗങ്ങള്‍, കൂട്ടക്കൊലകള്‍ എന്നിവകളാണ് നിസാമിക്കെതിരെ ചുമത്തിയിരിക്കുന്ന കേസുകള്‍. 73കാരനായ നിസാമി, ഖാലിദാസിയ പ്രധാനമന്ത്രിയായിരുന്ന സമയത്ത് മന്ത്രിയായിരുന്നു. 2014ലാണ് ഇദ്ദേഹത്തിനെതിരെ വധശിക്ഷ വിധിച്ചത്.
നിസാമിയുടെ വധശിക്ഷയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് 100കണക്കിന് പേര് ധാക്കയില്‍ പ്രകടനം നടത്തി. കഴിഞ്ഞ 45 വര്‍ഷമായി തങ്ങള്‍ ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് യുദ്ധവിദഗ്ധന്‍ അക്രം ഹുസൈന്‍ പറഞ്ഞു.
അതേസമയം, നിസമിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ജമാഅത്തെ ഇസ്ലാമി പറഞ്ഞു. നിസാമിക്ക് നേരെ നടന്നത് രാഷ്ട്രീയ പ്രതികാരമമാണെന്നും അവര്‍ പറഞ്ഞു.  സംഘടന ദേശവ്യാപകമായ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it