ജപ്പാന്: ശാസ്ത്രജ്ഞയുടെ ഡോക്ടറേറ്റ് റദ്ദാക്കി
BY Sumeera SMR4 Nov 2015 2:47 AM GMT
Sumeera SMR4 Nov 2015 2:47 AM GMT
ടോക്കിയോ: ജപ്പാനില്‍ വിത്തുകോശ വിവാദത്തിലുള്‍പ്പെട്ട ശാസ്ത്രജ്ഞയുടെ ഡോക്ടറേറ്റ് വസേദ സര്‍വകലാശാല റദ്ദാക്കി. 32കാരിയായ ഹരുകോ ഒബോകാടയുടെ ഡോക്ടറേറ്റാണു പിന്‍വലിച്ചത്. വിത്തുകോശങ്ങള്‍ സംബന്ധിച്ച പഠനഫലങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ ഇവര്‍ പരാജയപ്പെട്ടിരുന്നു. പ്രായപൂര്‍ത്തിയായവരിലെ കോശങ്ങളെ പാകപ്പെടുത്തി വിത്തുകോശങ്ങളാക്കാമെന്ന കണ്ടെത്തലാണ് ഇവര്‍ നടത്തിയത്. 2014 ജനുവരിയില്‍ ജപ്പാനിലെ റികന് ഇന്‍സ്റ്റിറ്റിയൂട്ട് ഒബോകാടയുടെ പഠനഫലത്തെ സ്വാഗതം ചെയ്തിരുന്നു.
എന്നാല്‍, ഇവരുടെ പഠനം സംബന്ധിച്ചു പിന്നീട് സംശയങ്ങള്‍ ഉയര്‍ന്നുവന്നു. തെറ്റുകളും തെറ്റിധാരണാജനകമായ വസ്തുതകളും കണ്ടെത്തിയതിനെത്തുടര്‍ന്നു പഠനം വിവാദമാവുകയായിരുന്നു. ഗവേഷണ പ്രബന്ധത്തില്‍ തിരുത്തല്‍ വരുത്താന്‍ സമയമനുവദിച്ചെങ്കിലും തിരുത്തിയ പ്രബന്ധം ഇവര്‍ സമര്‍പ്പിച്ചിരുന്നില്ല.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT