ജപ്പാന്‍: വിവാദ ക്ഷേത്രത്തില്‍സ്‌ഫോടനം

ടോക്കിയോ: രണ്ടാംലോക യുദ്ധകാലത്തെ ജപ്പാന്റെ യുദ്ധക്കുറ്റവാളികളെ മറവു ചെയ്ത ടോക്കിയോവിലെ വിവാദ യാസുകുനി ക്ഷേത്രത്തിലെ പൊതു കക്കൂസില്‍ സ്‌ഫോടനം. ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കക്കൂസിന്റെ മേല്‍ക്കൂരയും തറയും ചുമരും തകര്‍ന്നിട്ടുണ്ട്.
സ്‌ഫോടന കാരണം വ്യക്തമല്ല. സംഭവസ്ഥലത്തുനിന്നു ബാറ്ററികളും വയറുകളും കണ്ടെടുത്തതായി ടോക്കിയോ മെട്രോപൊളിറ്റന്‍ പോലിസ് വ്യക്തമാക്കി. അഗ്നിശമനസേനയും പോലിസും ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി.
Next Story

RELATED STORIES

Share it