Alappuzha local

ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയായി; കുടിവെള്ളമില്ലാതെ ജനം വലയുന്നു

പൂച്ചാക്കല്‍: ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയാവുന്നു. ചേര്‍ത്തല താലൂക്കില്‍ കുടിവെള്ളത്തിനായി ജനം നേട്ടോട്ടത്തില്‍.
തലയോലപറമ്പ് മറവന്‍ തരുത്തിലെ ജപ്പാന്‍ കുടിവെള്ള പൈപ്പ് കഴിഞ്ഞ ദിവസം പൊട്ടിയതോടെയാണ് ചേര്‍ത്തല താലൂക്കിലേക്കുള്ള കുടിവെള്ള വിതരണം നിലച്ചത്. ചേര്‍ത്തലയിലേക്ക് കുടിവെള്ളം എത്തിക്കുന്ന മറവന്‍തുരുത്തിലെ പ്രധാന പൈപ്പാണ് പൊട്ടിയിരിക്കുന്നത്. വരുന്ന ഒരാഴ്ച ചേര്‍ത്തല താലൂക്കില്‍ ജപ്പാന്‍ കുടിവെള്ളം മുടങ്ങും.
കഴിഞ്ഞ നാല് മാസത്തിനിടെ ഇത് ഏഴാം തവണയാണ് ജപ്പാന്‍ പൈപ്പ്‌പൊട്ടി കുടിവെള്ളം മുടങ്ങുന്നത്. പൈപ്പ്‌പൊട്ടിയതോടെ വൈക്കം-മറവന്‍തുരുത്തിലെ പമ്പിങ് നിര്‍ത്തിയിരിക്കുകയാണ്. കുടിവെള്ളം മുടങ്ങിയതോടെ തീരമേഖലയും ദുരിതത്തിലായി. പലരും നിലവിലെ കുടിവെള്ള ്രേസാതസ്സുകള്‍ ഒഴിവാക്കിയാണ് ജപ്പാന്‍ കുടിവെള്ളത്തെ ആശ്രയിച്ചത്. പാണാവള്ളി പഞ്ചായത്തിലെ അഞ്ച് തുരുത്ത്, ലക്ഷം വീട്, അരൂക്കുറ്റിയിലെ മാത്താനം, കുടപുറം, വടുതല തുടങ്ങിയ പ്രദേശത്തുള്ളവര്‍ ടാങ്കറില്‍ വരുന്ന കുടിവെള്ളം വിലക്ക് വാങ്ങേണ്ട അവസ്ഥയിലാണ്. കായലാല്‍ ചുറ്റപ്പെട്ട പാണാവള്ളി പഞ്ചായത്തിലെ അഞ്ച് തുരുത്ത് നിവാസിക്കള്‍ മറുകരയിലെത്തിയാണ് കുടിവെള്ളം ശേഖരിക്കുന്നത്. പൈപ്പ്‌പൊട്ടി ദിവസങ്ങള്‍ പിന്നിട്ടിട്ടും ഊര്‍ജ്ജിതമായ നടപടി ബന്ധപ്പെട്ടവര്‍ സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it