Second edit

ജപ്പാന്റെ ഭീതി

ജപ്പാന്‍ ലോകത്തെ സമ്പന്ന രാജ്യങ്ങളിലൊന്നാണ്. അതേ സമയം, ഭൂകമ്പം പോലുള്ള പ്രകൃതിപ്രതിഭാസങ്ങളുടെ ദുരന്തം പതിവായി അനുഭവിക്കുന്ന രാജ്യവുമാണ് ജപ്പാന്‍.
ഈയിടെ ദക്ഷിണ ദ്വീപായ ക്യൂഷുവില്‍ ഒരു വന്‍ ഭൂകമ്പമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഈ ഭൂകമ്പത്തില്‍ 49 പേരാണു മരണമടഞ്ഞത്. വലിയതോതിലുള്ള നാശനഷ്ടങ്ങളും അതിന്റെ ഭാഗമായി ഉണ്ടായി.
എന്നാല്‍ ജപ്പാന്റെ ഏറ്റവും കടുത്ത ഭീതി അതിന്റെ വ്യവസായ മേഖലയില്‍ അധികം വൈകാതെ ഉണ്ടാവുമെന്നു പ്രവചിക്കപ്പെട്ടിരിക്കുന്ന വന്‍ ഭൂകമ്പമാണ്. നങ്കായ് പ്രദേശത്ത് രണ്ടു വന്‍ ഭൂഗര്‍ഭ പ്ലേറ്റുകള്‍ തമ്മില്‍ കൂട്ടിയുരസിയുണ്ടാവുന്ന ഭൂകമ്പം അടുത്ത 30 വര്‍ഷത്തിനകം സംഭവിച്ചേക്കാമെന്നാണു കന്‍സായ് സര്‍വകലാശാലയിലെ വിദഗ്ധനായ യോഷാകി കവാറ്റ പറയുന്നത്.
ഈ പ്രദേശം സ്ഥിതിചെയ്യുന്നതു തലസ്ഥാന നഗരമായ ടോക്കിയോവും മറ്റു പ്രമുഖ നഗരങ്ങളും കിടക്കുന്ന പ്രദേശത്തിനടിയിലാണ്. പൊതുവിലുള്ള സൂചനകള്‍ നോക്കിക്കഴിഞ്ഞാല്‍ അധികം വൈകാതെ ഒരു കൊടും ഭൂകമ്പവും അതിനു പിന്നാലെ പത്തു മീറ്ററിലധികം ഉയരത്തില്‍ കുതിച്ചു വരുന്ന തിരമാലകളോടെയുള്ള സുനാമിയും വരുമെന്നു തീര്‍ച്ചയാണ്.
അതിന്റെ പ്രത്യാഘാതങ്ങള്‍ ഭയാനകമായിരിക്കും. ജപ്പാന്‍ ജിഡിപിയുടെ 40 ശതമാനം തകരും. ലക്ഷക്കണക്കിനു ജീവന്‍ നഷ്ടമാവും.
Next Story

RELATED STORIES

Share it