ജപ്പാനില്‍ മാതാവ് മകളെ ശിക്ഷിച്ചത്  30 പച്ച മീനുകള്‍ തീറ്റിച്ച്

ടോക്കിയോ: ബാല പീഡനങ്ങള്‍ കുത്തനെ ഉയരുന്ന ജപ്പാനില്‍ കൗമാരക്കാരിയായ മകള്‍ക്ക് മാതാവ് നല്‍കിയ ശിക്ഷ കൗതുകമായി.
അക്വാറിയത്തില്‍ നിന്നു പുറത്തെടുത്ത 30 സുവര്‍ണ മീനുകളെയാണ് മാതാവ് മകളെ ഒന്നൊന്നായി തീറ്റിച്ചത്. കഴിഞ്ഞ ജൂണില്‍ നടന്ന സംഭവം പോലിസിന്റെ മുന്നിലെത്തിയത് ഈയിടെയാണ്. മീന്‍ തീറ്റിക്കല്‍ കേസായതോടെ മാതാവ് യൂക്കോ ഒഗാട്ടയെയും കാമുകന്‍ തകേഷി എകാമിയെയും പോലിസ് കസ്റ്റഡിയിലെടുത്തു.
ജപ്പാനിലെ ഫുകുവോക്ക പ്രവിശ്യയിലാണ് പീഡനത്തിനിരയായ കുട്ടിയും കുടുംബവും താമസിക്കുന്നത്.
അക്വേറിയത്തില്‍ സോപ്പുവെള്ളം ഒഴിച്ച് മീനുകളെ കൊന്ന ശേഷം 30 മീനുകളെയും തുടര്‍ച്ചയായി ഭക്ഷിക്കാന്‍ കുട്ടിയെ മാതാവ് നിര്‍ബന്ധിക്കുകയായിരുന്നു. ഇതിനു മുമ്പ് മകളെ കിടക്കയില്‍ കെട്ടിയിട്ടതിനും നാവില്‍ സിഗരറ്റ് കുത്തി പൊള്ളിച്ചതിനും പോലിസ് പ്രതികള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
ജപ്പാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 2015ല്‍ കുട്ടികള്‍ക്കെതിരേയുള്ള പീഡനത്തിന് 89,000 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
Next Story

RELATED STORIES

Share it