ജപ്പാനില്‍ ഭൂകമ്പം: 40,000ത്തോളം പേരെ ഒഴിപ്പിച്ചു

ടോക്കിയോ: ജപ്പാനിലുണ്ടായ കനത്ത ഭൂകമ്പത്തില്‍ ഒമ്പതു പേര്‍ മരിക്കുകയും 1000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 6.2 തോത് രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ തെക്കന്‍ ജപ്പാനില്‍ നിരവധി വീടുകളും കെട്ടിടങ്ങളും റോഡുകളുമാണ് തകര്‍ന്നിരിക്കുന്നത്. വ്യാഴാഴ്ച കുമാമോതോയ്ക്കു കിഴക്ക് 11 കിലോമീറ്റര്‍ മാറിയാണ് ഭൂകമ്പമുണ്ടായത്. ഇന്നലെയും തുടര്‍ചലനങ്ങളുണ്ടായി. 40,000ത്തിലധികം പേരെ സ്‌കൂളിലേക്കും മറ്റു പൊതു കേന്ദ്രങ്ങളിലേക്കും മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. 3000ത്തോളം പോലിസുകാരും സൈനികരും അഗ്നിശമനസേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ സൈന്യത്തെ മേഖലയിലേക്ക് അയക്കുമെന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബെ അറിയിച്ചു. ഭൂകമ്പത്തെത്തുടര്‍ന്ന് മിഷികി നഗരത്തില്‍ 16,500ഓളം കുടുംബങ്ങള്‍ക്കുവൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it