ജനീവാ സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയ്യാറെന്ന് സിറിയ

ദമസ്‌കസ്: രാജ്യത്തെ ആഭ്യന്തരസംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ജനീവയില്‍ നടക്കുന്ന സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് സിറിയ. ചൈനയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ സിറിയന്‍ വിദേശകാര്യമന്ത്രി വാലിദ് മുഅല്ലം ആണ് ഇക്കാര്യം അറിയിച്ചത്.
സര്‍ക്കാരും വിമതസംഘടനകളും തമ്മില്‍ ചര്‍ച്ച നടത്തി സിറിയന്‍ സംഘര്‍ഷത്തിന് അന്ത്യംകുറിക്കുന്നതിനായുള്ള പദ്ധതിക്ക് കഴിഞ്ഞയാഴ്ച യുഎന്‍ രക്ഷാസമിതി പിന്തുണ നല്‍കിയിരുന്നു. ജനുവരിയിലാണ് ചര്‍ച്ചയ്ക്ക് പദ്ധതിയിട്ടിരിക്കുന്നത്.
യുഎസിന്റെയും റഷ്യയുടെയും പിന്തുണയുള്ള പദ്ധതിയില്‍ ജനുവരിയോടെ രാജ്യത്ത് വെടിനിര്‍ത്തല്‍ കൊണ്ടുവരാനും ലക്ഷ്യമിടുന്നുണ്ട്. ഏകീകൃത സര്‍ക്കാര്‍ രൂപീകരണത്തിന് ചര്‍ച്ച സഹായകരമാവുമെന്നു പ്രതീക്ഷിക്കുന്നതായും മുഅല്ലം പറഞ്ഞു.
Next Story

RELATED STORIES

Share it