ജനാഭിലാഷം സാക്ഷാത്കരിക്കാന്‍ കോടതികള്‍ക്കായില്ലെന്ന് രാഷ്ട്രപതി

ജനാഭിലാഷം സാക്ഷാത്കരിക്കാന്‍  കോടതികള്‍ക്കായില്ലെന്ന് രാഷ്ട്രപതി
X
Pranab-MUkherjee1

ഹൈദരാബാദ്: വേഗത്തില്‍ നീതി ലഭ്യമാവണമെന്ന ജനങ്ങളുടെ അഭിലാഷം സാക്ഷാത്കരിക്കാന്‍ കോടതികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. അലഹാബാദ് ഹൈക്കോടതിയുടെ 150ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ കോടതികള്‍ക്ക് ധാരാളം ശക്തിയുണ്ടെങ്കിലും വേഗത്തില്‍ നീതിയെന്ന ജനാഭിലാഷം പൂര്‍ണമായും സാക്ഷാത്കരിക്കാനായിട്ടില്ല.
മൂന്നു കോടിയിലേറെ കേസുകളാണ് കോടതികളില്‍ കെട്ടിക്കിടക്കുന്നത്. ഇതില്‍ 38.5 ലക്ഷം കേസുകള്‍ 24 ഹൈക്കോടതികളിലാണ്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്തുന്നതിലും നിയമവാഴ്ച കാത്തുസൂക്ഷിക്കുന്നതിലും ജുഡീഷ്യറി പ്രധാന പങ്കുവഹിച്ചെന്നും രാഷ്ട്രപതി പറഞ്ഞു.
അഭിഭാഷകര്‍ സഹകരിക്കുന്നുവെങ്കില്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിന് ശനിയാഴ്ചകളിലും ജോലി ചെയ്യാന്‍ ജഡ്ജിമാര്‍ തയ്യാറാണെന്ന് ചടങ്ങില്‍ പങ്കെടുത്ത സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ പറഞ്ഞു.

[related]
Next Story

RELATED STORIES

Share it