ജനാധിപത്യത്തെ ഭരണകൂടം വെല്ലുവിളിക്കുന്നു: സോളിഡാരിറ്റി

കോഴിക്കോട്: തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ പോസ്റ്ററിന്റെ പേരില്‍ പോരാട്ടം നേതാവ് സി എ അജിതന്‍, സാബു, ദിലീപ് നെല്ലുളിക്കാരന്‍ എന്നിവര്‍ക്കെതിരേ യുഎപിഎ ചുമത്തിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി മിര്‍സാദ് റഹ്മാന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ജനാധിപത്യം നല്‍കുന്ന വലിയ വാഗ്ദാനം വിയോജിക്കാനുള്ള അവകാശമാണ്. എന്നാ ല്‍ എല്ലാ വിയോജിപ്പുകളെയും യുഎപിഎ അടക്കമുള്ള കിരാത നിയമങ്ങളുപയോഗിച്ച് തല്ലിക്കെടുത്തുകയാണ് ഭരണകൂടം ചെയ്യുന്നത്. ആരെയും എപ്പോള്‍ വേണമെങ്കിലും അന്യായമായി തുറുങ്കിലടക്കാമെന്നതാണ് യുഎപിഎയിലൂടെ സംഭവിക്കുന്നത്. ഇതിനെതിരായി വ്യാപകമായ പ്രതിഷേധം രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it