Kottayam Local

ജനസൗഹൃദമാവാന്‍ കോട്ടയം ജില്ലാ ഭരണകൂടം

കോട്ടയം: ജനസൗഹൃദ ഭരണകൂടമാവാന്‍ കോട്ടയം ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നു.2016 ജനുവരി ഒന്നു മുതലുള്ള ഒരു വര്‍ഷം ജനസൗഹൃദ വര്‍ഷമായി ആചരിച്ച് ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പൂര്‍ണമായും സേവനോമുഖരാക്കുന്ന ഏഴിന പരിപാടിയാണ് ജില്ലാ കളക്ടര്‍ യു വി ജോസിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പാക്കുക.
സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ വിവര സംഹിതയും ഹാജരാക്കേണ്ട രേഖകളും മാനദണ്ഡങ്ങളും സാധാരണക്കാരില്‍ എത്തിക്കുന്നതിന് പൊതുജന സൗഹൃദ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍, സേവനകേന്ദ്രങ്ങള്‍, ലഘുലേഖകള്‍ തുടങ്ങിയവയിലൂടെ ജനങ്ങളില്‍ എത്തിക്കാനും സേവനം ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാനും ലക്ഷ്യം വയ്ക്കുന്നതാണ് പദ്ധതിയെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
ജനങ്ങളുടെ പരാതികളിലുള്ള തീര്‍പ്പ് സംബന്ധിച്ച ഫയലുകളുടെ വിവിധ ഘട്ടം മനസ്സിലാക്കാന്‍ ജനങ്ങളെ സഹായിക്കുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത സംവിധാനവും ഫ്രണ്ട് ഓഫിസും ക്രമീകരിക്കുക അടുത്ത ഘട്ടം. ജനസൗഹൃദ അടിസ്ഥാന സൗകര്യങ്ങള്‍ വിവിധ സേവനങ്ങള്‍ക്കെത്തുന്നവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജനസൗഹൃദ ശുചിമുറിയും കുടിവെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ക്രമീകരിക്കുക, ഓഫിസ് ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കുക, സ്മാര്‍ട്ട് ഓഫിസാവുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫിസുകളുടെ മുഖച്ഛായ മാറ്റുക, മാലിന്യം കൂട്ടിയിടുന്നത് ഒഴിവാക്കി സര്‍ക്കാര്‍ ഓഫിസുകളെ കുറിച്ചുള്ള പൊതുജന ധാരണക്ക് മാറ്റം വരുത്തുക എന്നതാണ് ഈ ഘട്ടത്തില്‍ ചെയ്യുക.
ഭരണ നിര്‍വഹണത്തില്‍ കാര്യശേഷി വര്‍ധിപ്പിക്കുന്നതിനും നല്ല പെരുമാറ്റം പരിശീലിക്കാനും ഉദ്യോഗസ്ഥര്‍ക്ക് പരിശീലനവും സ്‌കില്‍ പരിശീലനവും നല്‍കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
Next Story

RELATED STORIES

Share it