Kottayam Local

ജനസമ്പര്‍ക്ക പരിപാടി; അപേക്ഷകള്‍ ഏഴിനകം തീര്‍പ്പാക്കണമെന്ന് കലക്ടര്‍

കോട്ടയം: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭ്യമായ അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കാത്ത അപേക്ഷകള്‍ അതതു വകുപ്പുകള്‍ ജനുവരി ഏഴിനകം തീര്‍പ്പാക്കണമെന്ന് കലക്ടര്‍ യു വി ജോസ് ജില്ലാ വികസന സമിതിയില്‍ നിര്‍ദേശിച്ചു. ജനസമ്പര്‍ക്ക പരിപാടിയില്‍ വന്ന അപേക്ഷകള്‍ തീര്‍പ്പാക്കുന്ന കാര്യത്തില്‍ ഒരു തടസ്സവും വരുത്തരുതെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
സ്‌കൂള്‍ പരിസരങ്ങളില്‍ നടക്കുന്ന കഞ്ചാവ് വില്‍പ്പന തടയാന്‍ പോലിസ്, എക്‌സൈസ് വകുപ്പിന്റെ സജീവ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയുടെ പ്രതിനിധിയായ ഫില്‍സണ്‍ മാത്യൂസ് നിര്‍ദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു മല്‍സരിച്ച സ്ഥാനാര്‍ഥികളുടെ ചിലവുകണക്കിനു പുറമെ സ്ഥാപനങ്ങളില്‍ ചിലവാക്കിയ തുകയുടെ കണക്കും പ്രസിദ്ധീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയില്‍ വീതി കൂട്ടിയ റോഡുകളുടെ പരിസരങ്ങളിലുളള പെട്ടിക്കടകള്‍ നീക്കം ചെയ്യാന്‍ ജില്ലാ ഭരണകൂടവും പോലിസും ആവശ്യമായ നടപടി എടുക്കണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതിനിധി മോഹന്‍ കെ നായര്‍ നിര്‍ദേശിച്ചു. കൂടാതെ തിരുനക്കര മൈതാനിയില്‍ പരസ്യമായി മദ്യപിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണം. കോടിമതയിലെ വാക്ക്‌വേയിലെ വൈദ്യുത വിളക്ക് പ്രകാശിപ്പിക്കാനുളള നടപടിയുണ്ടാവാണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഏറ്റുമാനൂരിലെ കോളനികളിലെ പട്ടയത്തിനു നടപടിയുണ്ടാവണമെന്ന് ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജെയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍ അറിയിച്ചു. ഈരാറ്റുപേട്ടയിലെ ഫയര്‍‌സ്റ്റേഷനിലെ വാഹനം അറ്റകുറ്റപ്പണി നടത്തുകയോ പുതിയ വാഹനം അനുവദിയ്ക്കുകയോ ചെയ്യണമെന്ന് ഈരാറ്റുപേട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ ടി എം റഷീദ് അറിയിച്ചു. കടുത്തുരുത്തി വെള്ളാശ്ശേരിയില്‍ കൂടിവെള്ളം എത്തിച്ച് ശുദ്ധ ജല പ്രശ്‌നത്തിനു പരിഹാരം കാണണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. ജനസൗഹൃദ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട കമ്മിറ്റി യോഗങ്ങള്‍ ഉടന്‍ വിളിയ്ക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു. ജനസഹൃദ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പരിപാടികെള കുറിച്ച് വെബ് പോര്‍ട്ടലിന്റെയും പ്രദര്‍ശനം നടന്നു.
ഓഫിസുകളിലും മറ്റിടങ്ങളിലും നടക്കുന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള ക്ലാസുമുണ്ടായി. ഭരണഭാഷാ സേവന പുരസ്‌കാരം എന്‍ മോഹന്‍കുമാറിന് കലക്ടര്‍ നല്‍കി. കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ആര്‍ഡിഒ കെ എസ് സാവിത്രി, ജില്ലാ പ്ലാനിങ് ഓഫിസര്‍ ടെസ് പി മാത്യൂ പങ്കെടുത്തു.
Next Story

RELATED STORIES

Share it