ജനസംഖ്യ സര്‍വേ മാറ്റിവയ്ക്കണമെന്ന് കെഎഎംഎ

തിരുവനന്തപുരം: ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍പിആര്‍) സര്‍വേ അടുത്തമാസം ആദ്യവാരങ്ങളില്‍ നടത്താനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്ന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍.
സര്‍വേ നടത്താന്‍ അധ്യാപകരെ അടുത്തമാസം നിയമിക്കുന്നതുമൂലം വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം താറുമാറാവും. അധ്യാപകരെ ഇതര ജോലികള്‍ക്ക് നിയോഗിക്കരുതെന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ നിലനില്‍ക്കെയാണ് അധ്യയനം തടസ്സപ്പെടുത്തുന്ന ഇത്തരം നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സ്‌കൂള്‍ മേളകളും അര്‍ധ വാര്‍ഷിക പരീക്ഷകളും ഉള്‍പ്പെടെ സ്‌കൂളുകളുടെ പ്രവര്‍ത്തനം മുടങ്ങാതിരിക്കാന്‍ സര്‍വേ ജോലികള്‍ അവധിക്കാലത്തേക്ക് മാറ്റിവയ്ക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതിന്റെ പ്രഖ്യാപനം അടുത്ത മന്ത്രിസഭായോഗത്തില്‍ ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കണ്ണൂര്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it