ജനവാസ കേന്ദ്രത്തില്‍ പുലിയിറങ്ങി വളര്‍ത്തുമൃഗത്തെ കൊന്നു

അടിമാലി: ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലി ആടിനെ കൊന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വനപാലകര്‍ കൂടു സ്ഥാപിച്ചു. അടിമാലി ഇരുനൂറേക്കര്‍ വടക്കെ ആയിരമേക്കറിലാണ് പുലി ഇറങ്ങിയത്. ഇരുനൂറേക്കര്‍ മയിലാടുംകുന്ന് സ്വദേശിനിയും വിധവയുമായ രണ്ടുമാക്കല്‍ എല്‍സിയുടെ ആടിനെയാണ് പുലി പിടികൂടിയത്. ആടിന്റെ കഴുത്തില്‍ പുലിയുടേതെന്നു കരുതുന്ന വലിയ പല്ലുകള്‍ കൊണ്ടുള്ള രണ്ടു മുറിവുകളും പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് അടിമാലി റേഞ്ച് ഓഫിസര്‍ കെ ബാബു മൂന്നാര്‍ ഡിഎഫ്ഒയ്ക്ക് റിപോര്‍ട്ട് നല്‍കി. വെള്ളത്തൂവല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിജി അടക്കമുള്ളവര്‍ കലക്ടര്‍, ഡിഎഫ്ഒ എന്നിവരുമായി ചര്‍ച്ച നടത്തി. ഇതിനിടെ തിങ്കളാഴ്ച ഉച്ചയോടെ വീണ്ടും വടക്കെ ആയിരമേക്കറിലെ കുര്യന്റെ റബര്‍ തോട്ടത്തില്‍ പുലിയെ കണ്ടെത്തി. ഇതേത്തുടര്‍ന്ന് പ്രദേശത്ത് കൂടു സ്ഥാപിക്കാന്‍ വനപാലകര്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെ വൈകീട്ടോടെ കൂട് ലോറിയില്‍ എത്തിച്ച് പ്രദേശത്തെ റബര്‍ തോട്ടത്തില്‍ സ്ഥാപിച്ചു.
Next Story

RELATED STORIES

Share it