kannur local

ജനവാസ കേന്ദ്രത്തില്‍ ഒറ്റപ്പെട്ട കാട്ടാനക്കുട്ടിയെ ആന വളര്‍ത്തല്‍ കേന്ദ്രത്തിന് കൈമാറി

ഇരിട്ടി: കാട്ടില്‍ നിന്നെത്തി ജനവാസ കേന്ദ്രത്തില്‍ ഒറ്റപ്പെട്ടുപോയ മൂന്നു മാസത്തോളം പ്രായമായ കാട്ടാനക്കുട്ടിയെ വനംവകുപ്പ് അധികൃതര്‍ പിടികൂടി മുത്തങ്ങ ആന വളര്‍ത്തല്‍ കേന്ദ്രത്തിന് കൈമാറി. കാഞ്ഞിരക്കൊല്ലി ഏലപ്പാറയിലെ നെടുമറ്റത്തില്‍ ഷിജോയുടെ വീട്ടുപറമ്പില്‍ ഇന്നലെ രാവിലെ എട്ടോടെയാണ് ആനക്കുട്ടിയെ കണ്ടത്. വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്നു എത്തിയ തളിപ്പറമ്പ് റേഞ്ച് ഓഫിസര്‍ സോളമന്‍ തോമസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം ആനക്കുട്ടിയെ മുത്തങ്ങ വനം വന്യജീവി വകുപ്പിന് കൈമാറി. കുറച്ചു ദിവസമായി കര്‍ണാടക വന മേഖലകളില്‍ നിന്നിറങ്ങി വരുന്ന കാട്ടാനക്കൂട്ടം ഈ മേഘലയില്‍ തമ്പടിച്ചിരുന്നെന്നു നാട്ടുകാര്‍ പറയുന്നു. വനം വകുപ്പ് സംഘത്തില്‍ റേഞ്ച് ഓഫിസറെ കൂടാതെ സെക്ഷന്‍ ഓഫിസര്‍മാരായ പി വി ഗോപാലകൃഷ്ണന്‍, എം ഉണ്ണികൃഷ്ണന്‍, ഇ നാരായണന്‍, കെ കെ മനോജ്, ടി കെ സുഭാഷ്, വിനു എന്നിവരും ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it