kasaragod local

ജനറല്‍ ആശുപത്രി എയ്ഡ്‌സ് ചികില്‍സാ കേന്ദ്രത്തിന് വീണ്ടും പുരസ്‌കാരം

കാസര്‍കോട്: തുടര്‍ച്ചയായ രണ്ടാംതവണയും കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ എയ്ഡ്‌സ് ചികില്‍സാ കേന്ദ്രത്തിന് സംസ്ഥാന പുരസ്‌കാരം. രോഗപ്രതിരോധ പ്രവര്‍ത്തന മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിനാണ് ജനറല്‍ ആശുപത്രിയിലെ ആന്റി റിട്രോ വൈറല്‍ തെറാപ്പി സെന്ററിന് (എആര്‍ടി) അംഗീകാരം ലഭിച്ചത്. കഴിഞ്ഞവര്‍ഷവും ഇതേ സെന്ററിനായിരുന്നു ബഹുമതി. എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തന മേഖലയില്‍ മികച്ച സേവനം കാഴ്ചവയ്ക്കുന്ന ചികില്‍സാ കേന്ദ്രങ്ങള്‍ക്ക് 2010 മുതലാണ് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്.
അഞ്ചുവര്‍ഷത്തിനുള്ളില്‍ മൂന്ന് തവണയും ജനറല്‍ ആശുപത്രിയിലെ എആര്‍ടിക്കാണ് അവാര്‍ഡ് ലഭിച്ചത്. ഡോ. സി എച്ച് ജനാര്‍ദ്ദന നായകിന്റെ നേതൃത്വത്തിലാണ് ഇവിടെ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. എച്ച്‌ഐവി ബാധിതരായ 960പേര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ബോധവല്‍ക്കരണം, കൗണ്‍സലിങ്, മാനസികവിഷമങ്ങള്‍ മാറ്റാനുതകുന്ന വിവിധ പദ്ധതികള്‍, രോഗം പിടിപെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ എന്നിവയാണു നടന്നുവരുന്നത്. ഇന്നലെ വൈകീട്ട് തിരുവനന്തപുരം വിജെടി ഹാളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാറില്‍നിന്ന് ഡോ. സി എച്ച് ജനാര്‍ദ്ദന നായക് പുരസ്‌കാരം ഏറ്റുവാങ്ങി.
Next Story

RELATED STORIES

Share it