ernakulam local

ജനറം കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

മരട്: കുമ്പളം, കുമ്പളങ്ങി, ചെല്ലാനം, മരട് മുനിസിപ്പാലിറ്റി, കൊച്ചിന്‍ കോര്‍പറേഷന്റെ പശ്ചിമകൊച്ചി പ്രദേശങ്ങള്‍ക്കുമായി നടപ്പാക്കുന്ന ജനറം കുടിവെള്ള പദ്ധതി മന്ത്രി പി ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷത വഹിച്ചു.
കൊച്ചി കോര്‍പറേഷനും അഞ്ചു മുനിസിപ്പാലിറ്റികളും പതിമൂന്ന് പഞ്ചായത്തുകളും ഉള്‍പ്പെടുന്ന കൊച്ചി നഗരമേഖലയ്ക്ക് കുടിവെള്ളം എത്തിക്കുന്നത് നിലവില്‍ പെരിയാര്‍ സ്രോതസായുള്ള ആലുവ ഹെഡ് വര്‍ക്കില്‍ നിന്നാണ്. ഈ പ്രദേശത്തിന്റെ കുടിവെള്ള ആവശ്യകത 360 എംഎല്‍ഡി ആണെങ്കിലും ആലുവായിലെ ഹെഡ് വര്‍ക്‌സിന്റെ ഉല്‍പാദന ശേഷി 225 എംഎല്‍ഡി മാത്രമാണ്.
അതായത് 135 എംഎല്‍ഡിയുടെ കുറവ് കൊച്ചി നഗര മേഖല ഇപ്പോള്‍ നേരിടുന്നു. ഇതുകാരണം വിതരണ ശൃംഖലയുടെ പല ഭാഗങ്ങളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നുണ്ട്.

ഈ പ്രശ്‌നത്തിന് ഭാഗികമായ പരിഹാരം കാണുന്നതിനായി ഏറ്റെടുത്ത ജനറം പദ്ധതി ഇപ്പോള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്നത്. ഇതോടെ കൊച്ചി നഗരമേഖലയില്‍ 2 വ്യത്യസ്ത സ്രോതസ്സുകളില്‍ നിന്നും ജലവിതരണം സാധ്യമാവും. മരടില്‍ ആരംഭിച്ച ജല ശുദ്ധീകരണ പ്ലാന്റില്‍ 100 എംഎല്‍ഡി വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനം ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കൊച്ചി മേഖലയിലേക്ക് ആവശ്യമായ വെള്ളം ശുദ്ധീകരിച്ചു നടപ്പാക്കാനുള്ള പദ്ധതിയുടെ പൂര്‍ത്തീകരണം എത്രയും വേഗം നടപ്പാക്കുമെന്നു മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അസാന്നിധ്യത്തിലാണു വകുപ്പ് മന്ത്രി ഉദ്ഘാടന നിര്‍വഹിച്ചത്. മന്ത്രി കെ ബാബു, കെ വി തോമസ് എംപി, ബെന്നി ബഹനാന്‍ എംഎല്‍എ, ഹൈബി ഈഡന്‍ എം എല്‍എ, ലൂഡി ലൂയിസ് എംഎല്‍എ, മരഭ് നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിത നന്ദകുമാര്‍, കൊച്ചി കോര്‍പറേഷന്‍ മേയര്‍ സൗമിനി ജെയിന്‍, കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ജോര്‍ജ്, അഡീ.ചീഫ് സെക്രട്ടറി വി ജെ കുര്യന്‍, നഗരവികസന പദ്ധതി പ്രോജക് ഡയറക്ടര്‍ ആര്‍ ഗിരിജ നന്ദിയും സംസാരിച്ചു.
Next Story

RELATED STORIES

Share it