Alappuzha local

ജനപ്രിയ കലക്ടര്‍ക്ക് ആലപ്പുഴയുടെ സ്‌നേഹാദരം

ആലപ്പുഴ: സ്ഥലം മാറിപ്പോകുന്ന ജനകീയ ജില്ലാ കലക്ടര്‍ എന്‍ പദ്മകുമാറിന് ആലപ്പുഴ പൗരാവലി യാത്രയയപ്പ് നല്‍കി. ആലപ്പുഴ സെന്റിനറി ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് സമ്മേളനം കെ സി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു.
സാധ്യമാവില്ലെന്നു പലരും വിശ്വസിക്കുന്ന പദ്ധതികള്‍ പ്രാവര്‍ത്തികമാക്കിക്കാണിച്ച ജനകീയനായ ഉദ്യോഗസ്ഥനാണ് ജില്ലാ കലക്ടര്‍ എന്‍ പദ്മകുമാറെന്ന് എംപി പറഞ്ഞു. ാവപ്പെട്ടവര്‍ക്ക് സഹായമെത്തിക്കുന്ന ഭവന ഭാരതം പോലുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൈയെടുക്കാന്‍ കലക്ടര്‍ക്കായി. ചിത്തിരക്കായലില്‍ കൃഷി ഇറക്കാനും കോമളപുരം സ്പിന്നിങ് മില്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാനും നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ചു. 35 കോടി രൂപയോളം രൂപ ചികിത്സാസഹായമായി ജില്ലയിലെത്തിക്കാന്‍ മുഖ്യപങ്കുവഹിച്ചെന്നും എംപി പറഞ്ഞു.
നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, ഡോ. സ്റ്റീഫ് അത്തിപ്പൊഴിയില്‍, കല്ലേലി രാഘവന്‍ പിള്ള, രവി പാലത്തിങ്കല്‍, എ എന്‍ പുരം ശിവകുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it