ജനതാദള്‍ (എസ്) സ്ഥാനാര്‍ഥികളെ ഇന്നു പ്രഖ്യാപിക്കും

കോട്ടയം: ജനതാദള്‍(എസ്) സ്ഥാനാര്‍ഥികളെ ഇന്നു പ്രഖ്യാപിക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്നലെ ചേര്‍ന്നിരുന്നെങ്കിലും അന്തിമ തീരുമാനമായില്ല. പേരുകളടങ്ങിയ പട്ടിക കൈമാറിയെന്നും കേന്ദ്രപാര്‍ലമെന്ററി ബോര്‍ഡിന്റെ അനുവാദം ലഭിച്ചശേഷം സ്ഥാനാര്‍ഥികളുടെ പേരുകള്‍ ഇന്നു പ്രഖ്യാപിക്കുമെന്നും പാര്‍ലമെന്ററി ബോര്‍ഡ് ലീഡര്‍ കായിക്കര ഷംസുദ്ദീന്‍ പറഞ്ഞു.
തര്‍ക്കങ്ങളുണ്ടെങ്കില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. കോവളം, തിരുവല്ല, അങ്കമാലി, ചിറ്റൂര്‍, വടകര മണ്ഡലങ്ങളാണ് പാര്‍ട്ടിക്കു ലഭിച്ചിരിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്കമാലിയില്‍ സിറ്റിങ് എംഎല്‍എ ജോസ് തെറ്റയിലിന് പുറമെ നാലു പേരുകള്‍ കൂടി പട്ടികയിലുണ്ട്.
Next Story

RELATED STORIES

Share it