ജനതാദള്‍ എസ്സില്‍ ഭിന്നത; മാത്യു ടി തോമസിന്റെ കോലം കത്തിച്ചു

തിരുവനന്തപുരം: മാത്യു ടി തോമസിന്റെ നേതൃത്വത്തിനെതിരേ നിലപാട് സ്വീകരിച്ച ജനറല്‍ സെക്രട്ടറി സി കെ ഗോപിയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോയി. അദ്ദേഹം ജാതിരാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. തുടര്‍ന്ന്, പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സി കെ ഗോപിയുടെ നേതൃത്വത്തിലുള്ള വിഭാഗം സെക്രട്ടേറിയറ്റിനു മുന്നില്‍ മാത്യു ടി തോമസിന്റെ കോലം കത്തിച്ചു. തമ്പാനൂരില്‍നിന്ന് പ്രകടനമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തിയായിരുന്നു പ്രതിഷേധം. മാത്യു ടി തോമസ് പാര്‍ട്ടിയെ നശിപ്പിക്കുന്നതായും ഒമ്പതുമാസമായി പാര്‍ട്ടി പ്രവര്‍ത്തനം മരവിച്ച നിലയിലാണെന്നും വിമതവിഭാഗം ആരോപിച്ചു. എന്നാല്‍, പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയ സി കെ ഗോപിയെ പുറത്താക്കിയതായി ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് പറഞ്ഞു.
Next Story

RELATED STORIES

Share it