ജനങ്ങള്‍ക്കു കൗതുകമായി മെട്രോ ട്രെയിന്‍ പരീക്ഷണ ഓട്ടം
BY Sumeera SMR28 Feb 2016 5:48 AM GMT
Sumeera SMR28 Feb 2016 5:48 AM GMT
കളമശ്ശേരി: അപ്രതീക്ഷിതമായി മെട്രോ പാളത്തിലൂടെ ട്രെയിന്‍ ഓടിവരുന്നതുകണ്ട് ദേശീയപാതയിലൂടെ വാഹനത്തില്‍ പോവുന്ന യാത്രക്കാരും വിവരമറിഞ്ഞ നാട്ടുകാരും തടിച്ചുകൂടി.
പാളത്തിലൂടെ മെല്ലെയുള്ള ട്രെയിനിന്റെ യാത്ര കൗതുകത്തോടെയാണ് ജനങ്ങള്‍ നോക്കിക്കണ്ടത്. റോഡിന്റെ ഇരുവശത്തും നിന്ന ജനങ്ങള്‍ മെട്രോ ട്രെയിനിന്റെ പരീക്ഷണഓട്ടം മൊബൈലില്‍ പകര്‍ത്തുന്ന തിരക്കിലുമായി. ഇതോടെ റോഡില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് മെട്രോ ട്രെയിന്‍ പാളത്തിലൂടെ പരീക്ഷണഓട്ടം നടത്തിയത്. മുട്ടംയാര്ഡില്നിന്നാരംഭിച്ച പരീക്ഷണ ഓട്ടം കളമശ്ശേരി പ്രീമിയര്‍ ജങ്ഷന് വരെ എത്തി. അഞ്ചുമിനിറ്റ് കിടന്നതിനുശേഷം തിരിച്ചുപോയി. പരീക്ഷണ ഓട്ടം കാണാന്‍ റോഡിലും വിവിധ കെട്ടിടത്തിന്റെ മുകളിലും ജനങ്ങള്‍ സ്ഥാനംപിടിച്ചു. വളരെ സാവധാനത്തില്‍ ട്രെയിന്‍ ഓടിയതിനാല്‍ ട്രെയിന്‍ ഓടുന്നരംഗം ജനങ്ങള്‍ക്ക് മൊബൈലില്‍ പകര്‍ത്താനും സൗകര്യമായി.

Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT